Loading ...

Home Gulf

സൗദി: സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ നിര്‍ത്തലാക്കുന്നുവെന്ന പ്രചാരണം അവാസ്തവമെന്ന് മന്ത്രാലയം

ജിദ്ദ: സൗദി അറേബിയയില്‍ വിദേശ തൊഴിലാളികള്‍ക്കായി നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ് (കഫാലത്ത്) നിയമം റദ്ദാക്കുമെന്ന അര്‍ത്ഥത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍ - സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഒരു തീരുമാനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ചില മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിക്കുന്ന വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ടാണ് മന്ത്രാലയം നിജസ്ഥിതി വ്യക്തമാക്കിയത്. തൊഴില്‍ കമ്ബോളത്തെ ബാധിക്കുന്ന എല്ലാ തീരുമാനങ്ങളും ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളുടെയും പങ്കാളിത്തത്തോടെയാണ് കൈകൊള്ളുകയെന്നും തീരുമാനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവന ചൂടികാട്ടി. 'വിദേശി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച ഒരു തീരുമാനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. തൊഴില്‍ കമ്ബോളത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ ബിസിനെസ്സ് മേഖലയുമായും പങ്കുവെക്കുകയും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും' - മന്ത്രാലയത്തിന്റെ പ്രസ്താവന തുടന്നു. വിവരങ്ങള്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related News