Loading ...

Home Gulf

യു എ ഇയില്‍ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി വാഹനം ഓടിച്ചാല്‍ 400 ദിര്‍ഹം പിഴ

ഷാര്‍ജ: വാഹനമോടിക്കുമ്പോൾ  സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ കുട്ടിയെ വാഹനത്തി​ന്റെ  മുന്‍ സീറ്റില്‍ ഇരുത്തുകയോ ചെയ്താല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക്​ പോയിന്‍റും ശിക്ഷയായി ലഭിക്കുമെന്ന് ഷാര്‍ജ, ഫുജൈറ പൊലീസ് മുന്നറിയിപ്പ് നല്‍കി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെയും റോഡ് സുരക്ഷാ അവബോധത്തിന്റെയും ഭാഗമായി സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിലാണ് പോലീസ് നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്‌ നല്‍കുന്നത്.സീറ്റ് ബെല്‍റ്റിടാതെയും കുട്ടികളെ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുത്തിയുമുള്ള ഗതാഗത നിയമലംഘനങ്ങള്‍ രണ്ടുവര്‍ഷംകൊണ്ട് 60 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 'വാഹനമോടിക്കുന്നവരെ നിയമത്തെ കുറിച്ച്‌ നിരന്തരം ഓര്‍മിപ്പിക്കുന്നതിനായി വിവിധ ഭാഷകളില്‍ ബ്രോഷര്‍ വിതരണം ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതുവഴി അപകടമുണ്ടായാല്‍ പരിക്കുകള്‍ കുറക്കുമെന്ന് പലരും മനസ്സിലാക്കുന്നില്ല. തങ്ങളെയും മക്കളെയും സംരക്ഷിക്കുന്നതിനാണ് നിയമം ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല.കുട്ടികളെ സ്കൂളുകളില്‍നിന്ന് എടുക്കുന്ന അമ്മമാര്‍, അവരെ മുന്‍ സീറ്റിലിരിക്കാനും നില്‍ക്കാനും അനുവദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അപകടത്തില്‍പെടാനുള്ള സാധ്യത വര്‍ധിക്കുമെന്നതിനെ കുറിച്ച്‌ രക്ഷിതാക്കള്‍ ബോധവാന്മാരല്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്.


Related News