Loading ...

Home Gulf

രാ​ജ്യ​ത്തെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നോ​ടു​ള്ള ആ​ദ​ര​സൂചകമായി നാ​ണ​യം പു​റ​ത്തി​റ​ക്കി യു​എ​ഇ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്

അ​ബു​ദാ​ബി: രാ​ജ്യ​ത്തെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ന്‍ ഹ​സ അ​ല്‍ മ​ന്‍​സൂ​രി​യോ​ടു​ള്ള ആ​ദ​ര​മാ​യി പ്ര​ത്യേ​ക നാ​ണ​യം പു​റ​ത്തി​റ​ക്കി യു​എ​ഇ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് . മ​ന്‍​സൂ​രി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്‍റെ പേ​രും വി​ക്ഷേ​പ​ണ തീ​യ​തി​യും പു​റ​ത്തി​റ​ക്കി​യ 40 ഗ്രാ​മു​ള്ള വെ​ള്ളി നാ​ണ​യ​ത്തി​ല്‍ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. മു​ന്നൂ​റു ദി​ര്‍​ഹ​മാ​ണു (5800 രൂ​പ) നാ​ണ​യ​ത്തി​ന്‍റെ വി​ല . ക​ഴി​ഞ്ഞ​വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 25ന് ​സോ​യ​സ് എം​എ​സ് 15 എ​ന്ന ബ​ഹി​രാ​കാ​ശ വാ​ഹ​ന​ത്തി​ലാ​ണ് മ​ന്‍​സൂ​രി രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലേ​ക്കു പ​റ​ന്ന​ത്. 8​ദി​വ​സം നീ​ണ്ട ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലെ വാ​സ​ത്തി​നി​ടെ മ​ന്‍​സൂ​രി 128 ത​വ​ണ ഭൂ​മി​യെ വ​ലം​വ​ച്ചി​രു​ന്നു. ഏ​ക​ദേ​ശം അ​ഞ്ച് ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ നീ​ണ്ട​താ​യി​രു​ന്നു ​യാ​ത്ര.

Related News