Loading ...

Home charity

ജീവകാരുണ്യ രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തനങ്ങളുമായി 'ZMART' ഫൗണ്ടേഷന്‍ മുന്നോട്ട്

കോഴിക്കോട്: ജാതി മത രാഷട്രീയ സംഘടനകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന 'ZMART' ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പുതിയ ജീവകാരുണ്യ പദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ ഒരുങ്ങുന്നു. കോഴിക്കോട് ബീച്ച്‌ ആശുപത്രി, ചെസ്റ്റ് ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ നിര്‍ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കുന്നതിലേക്കായി 2019 ഫെബ്രുവരിയില്‍ രൂപീകൃതമായ ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കി സഹായിച്ചതിനോടൊപ്പം നിലമ്ബൂരിലെ ആദിവാസി മേഖലകളിലെ കുട്ടികള്‍ ഉള്‍പ്പെടെ 300 വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായo നല്‍കി. ഇതിന് പുറമെ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട അഞ്ഞൂറിലധികം വീടുകളില്‍ ഭക്ഷണവും വീട്ടുപകരണങ്ങളും , എടക്കര പാലീയേറ്റീവ് കെയറിന്റെ കീഴിലുള്ള നാനൂറോളം രോഗികള്‍ക്ക് ചികിത്സാ സഹായം, 10 പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം എന്നിവ ഇതിനകം നല്‍കി കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കുള്ള ഫൗണ്ടേഷന്റെ ഭക്ഷണ വിതരണം ഫെബ്രുവരി 5 മുതല്‍ വൈകിട്ട് ആറ് മണിക്ക് കാമ്ബസിനുള്ളില്‍ കിച്ചണില്‍ നിന്നും വിതരണം ചെയ്യുന്നതായിരിക്കും. MVR കാന്‍സര്‍ സെന്‍ററുമായി സഹകരിച്ച്‌ ഈ വര്‍ഷം 50 പേര്‍ക്ക് കാന്‍സര്‍ പരിരക്ഷ പദ്ധതിയായ സിറ്റി കെയര്‍ ഡിപ്പോസിറ്റ് സ്കീമില്‍ അംഗത്വം ഉറപ്പാക്കും. 25 പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായവും പ്രകൃതിസംരക്ഷണ പദ്ധതിയും ഉള്‍പ്പെടെ രോഗികള്‍ക്കുള്ള ഭക്ഷണവും ചികിത്സാ സഹായങ്ങളും തുടര്‍ന്നും നല്‍കുന്നതായിരിക്കും എന്ന് ട്രസ്റ്റ് ഭാരവാഹികളായ പ്ലാന്തോട്ടത്തില്‍ ജിബി, ഷിജു കാരപ്പുറം എന്നിവര്‍ അറിയിച്ചു.

Related News