Loading ...

Home Gulf

കു​റ​ഞ്ഞ ചെ​ല​വി​ല്‍​ റി​യാ​ദ്​-കോ​ഴി​ക്കോ​ട്​ യാ​ത്ര

റി​യാ​ദ്​: സൗ​ദി​യി​ലെ ആ​ദ്യ ബ​ജ​റ്റ് എ​യ​ര്‍ലൈ​ന്‍ ക​മ്ബ​നി​യാ​യ ഫ്ലൈ​നാ​സ്​ പു​തു​വ​ര്‍​ഷ ഒാ​ഫ​റാ​യി ടി​ക്ക​റ്റ്​ നി​ര​ക്കി​ള​വ്​ പ്ര​ഖ്യാ​പി​ച്ചു. 210 റി​യാ​ല്‍ മു​ത​ല്‍ ഏ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കി​ല്‍ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര ന​ട​ത്താ​നാ​വും​വി​ധ​മാ​ണ്​ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​ദ്-​കോ​ഴി​ക്കോ​ട് സെ​ക്ട​റി​ല്‍ വെ​റും 600 റി​യാ​ലി​ന്​ യാ​ത്ര ചെ​യ്യാം. സൗ​ദി​യി​ലെ വി​വി​ധ എ​യ​ര്‍​പോ​ര്‍ട്ടു​ക​ളി​ല്‍നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്ക് 210 റി​യാ​ല്‍ മു​ത​ല്‍ 700 റി​യാ​ല്‍ വ​രെ​യാ​ണ് ഒാ​ഫ​ര്‍ പ്ര​കാ​ര​മു​ള്ള നി​ര​ക്ക്. റി​യാ​ദി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 600 റി​യാ​ലാ​ണ് വ​ണ്‍വേ യാ​ത്ര​ക്കു​ള്ള നി​ര​ക്ക്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 28 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ്​ നി​ര​ക്കി​ള​വ്​ ല​ഭി​ക്കു​ക. ഓ​ഫ​ര്‍ അ​നു​സ​രി​ച്ചു​ള്ള ടി​ക്ക​റ്റ് ബു​ക്കി​ങ്​ ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി ര​ണ്ട്​ വ​രെ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ക്കൂ. ഇ​ങ്ങ​നെ ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ര്‍​ക്ക്​ മാ​ര്‍​ച്ച്‌​ ഒ​ന്ന്​ മു​ത​ല്‍ ഏ​പ്രി​ല്‍ 15 വ​രെ യാ​ത്ര ചെ​യ്യാം. വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലും കോ​ഡ് ഷെ​യ​ര്‍ വി​മാ​ന​ങ്ങ​ളി​ലും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത​ല്ല. നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ളി​ല്‍ ഇ​​ക്ക​േ​ണാ​മി ക്ലാ​സി​ല്‍ മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം. ബു​ക്കി​ങ്ങി​നും ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നും ഓ​ണ്‍ലൈ​ന്‍ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

Related News