Loading ...

Home Gulf

പുതുവര്‍ഷത്തില്‍ ഖത്തറിന് പുതിയ പ്രധാനമന്ത്രി

ദോ​ഹ: പു​തി​യ വ​ര്‍​ഷ​ത്തി​ല്‍ ഖ​ത്ത​റി​ലെ മ​ന്ത്രി​സ​ഭ​യെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി ന​യി​ക്കും. 2020ലെ ​അ​മീ​രി ഉ​ത്ത​ര​വ് (2) പ്ര​കാ​രം പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ബ്്ദു​ല്‍ അ​സീ​സ് ആ​ല്‍ ഥാ​നി​യെ ഖ​ത്ത​ര്‍ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഥാ​നി നി​യ​മി​ച്ചു. നി​ല​വി​ല്‍ അ​മീ​രി ദി​വാ​ന്‍ മേ​ധാ​വി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ബ്്ദു​ല്‍ അ​സീ​സ് ആ​ല്‍ ഥാ​നി തി​ക​ഞ്ഞ ശു​ഭാ​പ്തി വി​ശ്വാ​സ​വും പു​ത്ത​ന്‍ പ്ര​തീ​ക്ഷ​ക​ളു​മാ​യാ​ണ് രാ​ജ്യ​ത്തെ മ​ന്ത്രി​സ​ഭ​യു​ടെ നാ​യ​ക​ത്വ പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​മീ​രി ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ തീ​യ​തി മു​ത​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തോ​ടൊ​പ്പം ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​ന​വും ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഖ​ലീ​ഫ ബി​ന്‍ അ​ബ്്ദു​ല്‍ അ​സീ​സ് ആ​ല്‍ ഥാ​നി വ​ഹി​ക്കും. ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ഖ് അ​ബ്്ദു​ല്ല ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഥാ​നി​യു​ടെ രാ​ജി അ​മീ​ര്‍ സ്വീ​ക​രി​ച്ചു.

Related News