Loading ...

Home Gulf

വിദേശികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി പുന:പരിശോധന ഇപ്പോഴില്ലെന്ന്‌ സൗദി ധനമന്ത്രി

ദമ്മാം: വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ഇപ്പോള്‍ പുന പരിശോധിക്കാന്‍ ഉദ്ദേശമില്ലന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ് ആന്‍ വ്യക്തമാക്കി.വിദേശികളുട മേല്‍ ഏര്‍പ്പെടുത്തിയ ലെവി നിര്‍ബന്ധമായും പുന: പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിയാദില്‍ നടന്ന സാമ്ബത്തിക ഫോറത്തില്‍ നിര്‍ദേശം ഉയര്‍ന്നിരുന്നു. വിദേശികള്‍ക്കും അവരുടെ കുടംബങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ലെവി സമ്ബ്രാദായം വലിയ തോതില്‍ കമ്ബനികളേയും സ്ഥാപനങ്ങളേയും ബാധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ലെിവി പിന്‍വലിക്കാന്‍ അഭിപ്രായം ഉയര്‍ന്നത്. സൗദി ശൂറാ കൗണ്‍സില്‍ ചില അംഗങ്ങളും ലെവി പിന്‍ വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2020 പ്രാഖ്യാപി്ച്ച ബജറ്റ് അനുസരിച്ചുള്ള പദ്ദതികളുമായാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. ലെവിയുടെ കാര്യത്തില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അവയഥാ സമയം അറിയിക്കുമെന്ന് ധന മന്ത്രി വ്യക്തമാക്കി.

Related News