Loading ...

Home Gulf

ആ​രോ​ഗ്യ രം​ഗ​ത്ത് സൗ​ദി​യു​മാ​യി സ​ഹ​ക​രി​ക്കും

മ​നാ​മ: ആ​രോ​ഗ്യ രം​ഗ​ത്ത് സൗ​ദി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ച​ര്‍ച്ച ചെ​യ്തു. ബ​ഹ്റൈ​ന്‍ ആ​രോ​ഗ്യ കാ​ര്യ സു​പ്രീം കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ ല​ഫ്. ജ​ന​റ​ല്‍ ഡോ. ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് ബി​ന്‍ ഫൗ​സാ​ന്‍ അ​ല്‍ റ​ബീ​അ​യെ സ​ന്ദ​ര്‍ശി​ക്ക​വെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ ച​ര്‍ച്ച ചെ​യ്ത​ത്. ആ​രോ​ഗ്യ സേ​വ​ന മേ​ഖ​ല​യി​ല്‍ സൗ​ദി കൈ​വ​രി​ച്ച നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.
               ജി.​സി.​സി രാഷ്ട്രങ്ങൾക്കാ​യി മ​രു​ന്നു​ക​ള്‍, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് എ​ന്നി​വ​യു​ടെ വാ​ങ്ങ​ലും ഏ​കീ​കൃ​ത ര​ജി​സ്ട്രേ​ഷ​നും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തി. ബ​ഹ്റൈ​നി​ല്‍നി​ന്നു​ള്ള സം​ഘ​ത്തെ സൗ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത റ​ബീ​അ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​നു​മാ​യി നി​ല​നി​ല്‍ക്കു​ന്ന സ​ഹ​ക​ര​ണം പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണെ​ന്നു പ​റ​ഞ്ഞു. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ സൗ​ദി കൈ​വ​രി​ച്ച വ​ള​ര്‍ച്ച​യെ സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ബ​ഹ്റൈ​ന്‍ സം​ഘ​ത്തി​ന് ന​ല്‍കി​യ ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​ന് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.


Related News