Loading ...

Home cinema

അഭിനയ രംഗത്ത് നിന്നും നടി പാര്‍വതി തിരുവോത്ത് സംവിധാന രംഗത്തേക്ക് ;വെളിപ്പെടുത്തലുമായി താരം

മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന താരമാണ് പാര്‍വതി താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം തന്നെ പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച്‌ ഒരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച്‌ കാലമായി. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് നടി. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സംവിധാനം സംരംഭത്തെ കുറിച്ചുള്ള സസ്‌പെന്‍സുകള്‍ പാര്‍വതി വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുമെന്ന് പാര്‍വതി വ്യക്തമാക്കി'ഈ വര്‍ഷാവസാനം. ചില യാത്രകള്‍ പദ്ധതിയിലുണ്ട്, കമ്മിറ്റ് ചെയ്ത കുറച്ച്‌ പ്രോജക്ടുകള്‍ എന്നിവ ബാക്കിയുണ്ട്. ഇതിന് ശേഷം നവംബര്‍-ഡിസംബര്‍ മാസത്തോടെ ഞാന്‍ തയ്യാറെടുപ്പ് ആരംഭിക്കും. എന്നാല്‍ സിനിമയുടെ യഥാര്‍ത്ഥ ഷൂട്ടിങ്ങ് ഉള്‍പ്പെടെയുള്ളവ 2021 ല്‍ ആയിരിക്കും. ഇത്രയും കാലം ക്യാമറയ്ക്ക് മുന്നിലായിരുന്നു പ്രവര്‍ത്തിച്ചത്. ഇനി ക്യാമറയ്ക്ക് പിന്നില്‍, എറെ ആവേശത്തിലാണ് ഞാന്‍.' സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതിലും പങ്കാളിയാവുന്നുണ്ട്. ധാരാളം ഗവേഷണങ്ങള്‍ ആവശ്യമുള്ള വിഷയമാണ് പരിഗണിക്കുന്നത്. ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍, മനശാസ്ത്രപരമായ ഒരു ത്രില്ലര്‍, അതായിരിക്കും സിനിമയെന്ന് സൂചനയും പാര്‍വ്വതി നല്‍കി ഒരു നടന്‍ എന്ന നിലയില്‍ കഥാപാത്രത്തിന് വേണ്ട വിവരങ്ങള്‍ നമുക്ക് വേണ്ട സമയത്ത് മുന്നിലുണ്ടായിരിക്കും. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ അതിന്റെ പത്തിരട്ടി വിവരങ്ങള്‍ നമുക്ക് വേണ്ടിവരും. . വിവരങ്ങള്‍ തേടിയുള്ള ഗവേഷണത്തിന് അതിന്റെ ഗുണങ്ങളുണ്ട്. ഒരു സിനിമ യഥാര്‍ത്ഥത്തില്‍ രൂപം കൊള്ളുന്നത് ഒരാളുടെ ശിരസ്സിലാണ്. പാര്‍വതി പറയുന്നു.താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചും പറയുകയുണ്ടായി. പുറത്തിറാങ്ങാനിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Related News