Loading ...

Home cinema

കൊറിയന്‍ ചിത്രം പാരസൈറ്റ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നു

പാം ദിയോര്‍ പുരസ്‍കാരം നേടിയ, ഓസ്‌കാര്‍ നോമിനേഷനുകള്‍ ഉള്ള കൊറിയന്‍ ചിത്രം പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് ഒരുങ്ങുന്നു. ജനുവരി 31ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. മികച്ച അഭിപ്രായവും, നിരവധി അവാര്‍ഡുകളും നേടിയ ചിത്രമാണ് പാരസൈറ്റ്. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ഇംപാക്റ്റ് ഫിലിംസിന്റെ അശ്വനി ശര്‍മ്മയാണ്. ചെറിയ സ്‌ക്രീനുണകളില്‍ കാണേണ്ട ചിത്രമല്ല പാരസൈറ്റ് എന്ന് അശ്വനി പറഞ്ഞു. ആറ് ഓസ്‌കാര്‍ നോമിനേഷനുകള്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോംഗ് ജൂണ്‍ ഹൊയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച ചിത്രം, സംവിധായകന്‍, അന്യഭാഷാ ചിത്രം, തിരക്കഥ, പ്രൊഡക്ഷന്‍ ഡിസൈന്‍, എഡിറ്റിങ്ങ് എന്നീ വിഭാഗത്തിലാണ് ചിത്രത്തിന് നോമിനേഷനുകള്‍ ലഭിച്ചത്.

Related News