Loading ...

Home Gulf

ഇനി സ്വകാര്യമേഖലയിലും സ്വദേശിവത്ക്കരണം

ജിദ്ദ : ഇനി സ്വകാര്യമേഖലയിലും സ്വദേശിവത്ക്കരണം. സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫണ്ട് (ഹദഫ്) പുതിയ പ്രചാരണം ആരംഭിച്ചു. 'ഹദഫ് സപ്പോര്‍ട്ട് യു' എന്നാണ് ക്യാംപയിന്‍ മുദ്രാവാക്യം. 2019 ല്‍ ആരംഭിച്ച പരിപാടി ചില ഭേദഗതികളോടെ ഈ വര്‍ഷവും തുടരുകയാണ്. സ്വദേശി നിയമനം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമുള്ള നിരവധി സംരംഭങ്ങളിലൊന്നായ ഹദഫ് പ്രോഗ്രാമിനെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കലാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം. സ്വദേശിയുടെ പ്രതിമാസ വേതനം 10,000 റിയാലില്‍ നിന്ന് 15,000 ആയും ഏറ്റവും കുറഞ്ഞ വേതനം 4,000 റിയാലായും ഈ പദ്ധതി ഉറപ്പ് വരുത്തുന്നു. ഹദഫ് പദ്ധതിയിലുള്ള സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ ശമ്ബള ഇനത്തില്‍ സാമ്ബത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രകാരം ഒരു ജോലിക്കാരന്റെ 36 മാസത്തെ ശമ്ബളത്തിലേക്ക് ആദ്യ വര്‍ഷം 30% ഉം രണ്ടാം വര്‍ഷം 20% മൂന്നാം വര്‍ഷം 10% നിരക്കില്‍ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിക്കും. സ്ത്രീകളെയോ വൈകല്യമുള്ളവരെയോ ജോലിക്കെടുക്കുന്നവര്‍ക്കും ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വദേശികളെ നിയമിക്കുമ്ബോഴും 50 ജീവനക്കാരോ അതില്‍ കുറവോ ഉള്ള സ്ഥാപനങ്ങള്‍ക്കും നിരക്കില്‍ അധിക ആനുകൂല്യം ലഭിക്കും.

Related News