Loading ...

Home Gulf

സാംസ്​കാരിക നഗരമൊരുങ്ങി, കമോണ്‍ കേരളയെ വരവേല്‍ക്കാന്‍

ഷാ​ര്‍​ജ: ഗ​ള്‍​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ വാ​ണി​ജ്യ സാം​സ്​​കാ​രി​ക മേ​ള​യാ​യ ക​മോ​ണ്‍ കേ​ര​ള​യെ വ​ര​വേ​ല്‍​ക്കാ​ന്‍ സാം​സ്​​കാ​രി​ക ന​ഗ​രം ഒ​രു​ക്കം തു​ട​ങ്ങി. ക​മോ​ണ്‍ കേ​ര​ള ബ്രോ​ഷ​റി​​െന്‍റ​യും ടി​ക്ക​റ്റി​​ന്റെ​യും ഷാ​ര്‍​ജ മേ​ഖ​ല വിതരണോ​ദ്​​ഘാ​ട​നം ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഇ.​പി. ജോ​ണ്‍​സ​ന്‍ നി​ര്‍​വ​ഹി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​മി​റേ​റ്റിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്വാ​ഗ​ത​സം​ഘം ​​പ്ര​വ​ര്‍​ത്ത​ക​ര്‍ ടി​ക്ക​റ്റു​ക​ള്‍ എ​ത്തി​ക്കും. ക​മോ​ണ്‍ കേ​ര​ള​യു​ടെ മു​ന്‍ എ​ഡി​ഷ​നു​ക​ളു​ടെ മാ​ധു​ര്യം ആ​സ്വ​ദി​ച്ച ഷാ​ര്‍​ജ​യി​ലെ സ്വ​ദേ​ശി​ക​ളും സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ളും മ​ല​യാ​ളി​ക​ള്‍​ക്ക്​ പു​റ​മെ​യു​ള്ള പ്ര​വാ​സി​ക​ളും മേ​ള​യു​ടെ ദി​വ​സ​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഷാ​ര്‍​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ഹാ​രി​സ്, പി.​സി. മൊ​യ്​​തു, ന​ജീ​ബ്, ബ​ഷീ​ര്‍, ഖ​മ​ര്‍ തു​ട​ങ്ങി​യ​വ​രും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും പ​ങ്കു​ചേ​ര്‍​ന്നു. ​ ​ക​മോ​ണ്‍ കേ​ര​ള ബ്രോ​ഷ​റി​ന്റെ​യും ടി​ക്ക​റ്റി​ന്റെ​റ​യും ഷാ​ര്‍​ജ മേ​ഖ​ല വി​ത​ര​ണോ​ദ്​​ഘാ​ട​നം ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഇ.​പി. ജോ​ണ്‍​സ​ന്‍ നി​ര്‍​വ​ഹി​ച്ചു.






Related News