Loading ...

Home health

ഉറക്ക ​ഗുളിക കഴിക്കരുത്; ഗുരുതരപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം

നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടി ​ഗുളിക കഴിക്കുന്നത് പതിവാണ് ചിലര്‍ എന്നാല്‍ ഇത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം പ്രത്യേകിച്ച്‌ ഉറക്ക ഗുളികകള്‍ പല ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഗുളിക ഇല്ലെങ്കില്‍ ഉറങ്ങാന്‍ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയേക്കാം. ഉറക്കം കുറവുള്ളവര്‍ ഡോകടറുടെ നിര്‍ദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഇത്തരം മരുന്നുകള്‍ കഴിക്കാന്‍ പാടുള്ളൂ. നല്ല ഉറക്കത്തിനായി ഡോസ് കൂടിയ ഉറക്ക ഗുളികകള്‍ കഴിക്കുന്നത് അമിതമായ ഉറക്കത്തിനും ക്ഷീണം ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്.​ ഉറക്ക​ഗുളിക കഴിക്കുന്നത് മരുന്നുകളില്ലാതെ ഉറങ്ങാന്‍ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. വിറയല്‍, വിയര്‍പ്പ്, ഉറക്കമില്ലായ്മ എന്നിവയെല്ലാം ലക്ഷണങ്ങളാണ് കൂടാതെ ശ്വാസതടസം വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമിത ഉപയോഗം, സ്ഥിരമായ ഉപയോഗം എന്നിവ അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്ന് മാസത്തിലോ അതില്‍ അധിമോ കാലം ഉറക്ക ഗുളികകള്‍ കഴിക്കുന്നവര്‍ക്ക് ദീര്‍ഘകാല മറവിരോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്

Related News