Loading ...

Home Gulf

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും

ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം റമദാനില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) വക്താവ് ഇബ്രാഹിം അല്‍ റുവാസ ഒകാസ് അറിയിച്ചു 13 പുതിയ അന്തര്‍‌ദ്ദേശീയ ‌ സെര്‍വീസുകള്‍ ചേര്‍‌ത്ത് വിമാനങ്ങളുടെ എണ്ണം 27 ആയി ഉയര്‍ത്തി. നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 4,900ല്‍ എത്തിയെന്നും 654,000 യാത്രക്കാര്‍ യാത്രചെയ്യുന്നു എന്നും അല്‍-റുവാസ വ്യക്തമാക്കി. 2018 മേയിലാണ് വിമാനത്താവളത്തില്‍ ടെര്‍മിനല്‍ വണ്ണിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.
സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ടെര്‍മിനല്‍ വണ്‍ സ്വകാര്യമേഖലയുടെ മേല്‍നോട്ടത്തില്‍ ആണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പാര്‍ക്കിംഗ് കൂടുതല്‍ സുഗമമാക്കുന്നതിനു സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തും. പ്രധാന റോഡുകളെ പുതിയ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലെ പാലങ്ങളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നും ഇബ്രാഹിം അല്‍ റുവാസ ഒകാസ് അറിയിച്ചു

Related News