Loading ...

Home cinema

ബ്രഹ്മാണ്ഡചിത്രം "മരയ്ക്കാറി"ന്റെ ഭാഗമാകാന്‍ യുവ സംവിധായകന്‍ 'അല്‍ഫോണ്‍സ് പുത്രന്‍'

ആരാധകരും മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മലയാള ചിത്രമാണ് 'മരയ്ക്കാര്‍:അറബിക്കടലിന്റെ സിംഹം'. താരരാജാവ് മോഹന്‍ലാല്‍ ചരിത്രപുരുഷനായ എത്തുന്ന ചിത്രം ലോകവ്യാപകമായി അയ്യായിരത്തോളം തിയേറ്ററുകളിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മികച്ച പ്രതികരണം ലഭിച്ച പോസ്റ്റര്‍ ഒറ്റദിവസംകൊണ്ട് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ടാഗ് നേടിയ പോസ്റ്ററുകളില്‍ ഒന്നാം സ്ഥാനത്തായി. ആദ്യ ദിനം പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യയിലെ തന്നെ ട്രെന്‍ഡിങ്കില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. മാര്‍ച്ചില്‍ റിലീസിനൊരുങ്ങുന്ന ചിത്രം അഞ്ചു ഭാഷയിലാണ് പുറത്തിറങ്ങുന്നത്. മലയാളം കണ്ട എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് മരയ്ക്കാര്‍. ഇന്ത്യയിലെ സിനിമയിലെ തന്നെ പ്രധാനപ്പെട്ട നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗികമായി പുറത്തിറങ്ങിയത് ഒരു പോസ്റ്റും കുറച്ച്‌ സ്റ്റൈലുകളും മാത്രമാണ്. ഔദ്യോഗികമായ ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതുവരെയും പുറത്തുവന്നിട്ടില്ല. ചിത്രത്തിനു മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടാന്‍ ഒരുങ്ങിയിരിക്കുന്നു ടീസറിനും ട്രെയിലറിനും വേണ്ടിയാണ് ഏവരും കാത്തിരിക്കുന്നത്.ചിത്രത്തിന്റെ ടീസറിന് വലിയ ഒരു പ്രത്യേകതയുണ്ട്, വെറും രണ്ടു സിനിമകൊണ്ട്( നേരം, പ്രേമം ) സൗത്ത് ഇന്ത്യയില്‍ വലിയ തരംഗം സൃഷ്ടിച്ച യുവസംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ് ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്യുക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മറ്റൊരു മോഹന്‍ലാല്‍ ചിത്രം 'ഒപ്പ'ത്തിന്റെ ട്രെയിലര്‍ അല്‍ഫോണ്‍സ് പുത്രന്‍ ആയിരുന്നു എഡിറ്റ് ചെയ്തത്. ഇപ്പോഴിതാ പ്രിയദര്‍ശന് ബ്രഹ്മാണ്ട ചിത്രമായ മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലറും എഡിറ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം അല്‍ഫോണ്‍സ് പുത്രന്‍.

Related News