Loading ...

Home health

വാര്‍ധക്യം വേഗത്തിലാക്കുന്ന ആരോഗ്യഭീഷണി ഇപ്പോള്‍ നമ്മുടെ അരികെ

മലിനീകരണം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ലോകമെങ്ങും നിലനില്‍ക്കെ പുതിയൊരു വാര്‍ത്ത കൂടി. മലിനമായ വായു ശ്വസിക്കുന്നത് മൂലം വാര്‍ധക്യം നേരത്തെയെത്തുമെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും പുറംതള്ളപ്പെടുന്ന വായുവിലെ വിഷപ്പുകയില്‍ അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കള്‍ ശ്വസിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്നും അത് വാര്‍ധക്യം നേരത്തെയെത്താന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നുമാണ് പുതിയ പഠനത്തില്‍ പറയുന്നത്. അസ്ഥികളുടെ സാന്ദ്രത കുറയുന്നതു മൂലം ഓസ്റ്റിയോപൊറോസിസ് എന്ന രോഗാവസ്ഥയുണ്ടാകും. ഇത് അസ്ഥികളെ ക്ഷയിപ്പിക്കുകയും എല്ലുകള്‍ പൊട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. വാര്‍ധക്യത്തില്‍ കാണപ്പെടുന്ന വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നമാണിത്. ഹൈദരാബാദിനോട് ചേര്‍ന്നു കിടക്കുന്ന 28 ഗ്രാമങ്ങളിലെ നാലായിരത്തോളം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. സ്‌പെയിനിലെ ബാഴ്‌സിലോണയിലെ ബാഴ്‌സിലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ഒട്ടാവിയോ ടി. റാന്‍സാനിയുടെ നേത്യത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ദ പയനീര്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വിഷാംശമുള്ള വായു കൂടുതല്‍ ശ്വസിച്ചവരില്‍ അസ്ഥികളുടെ സാന്ദ്രത കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വീടുകളിലെ മലിനീകരണത്തിന് അസ്ഥി സാന്ദ്രത കുറയുന്നതുമായി ബന്ധമില്ലെന്നും കണ്ടെത്തലില്‍ പറയുന്നുണ്ട്.
                   പഠനം നടത്താനായി ഓരോ ഗ്രാമത്തിലെയും അന്തരീക്ഷത്തില്‍ നിന്ന് 2.5 പി.à´Žà´‚.(പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) വലുപ്പമുള്ള കറുത്ത കാര്‍ബണ്‍ തരികളാണ് ഗവേഷകര്‍ ശേഖരിച്ചത്. 28 ഗ്രാമങ്ങളില്‍ നിന്നും സാംപിളുകള്‍ എടുത്തു. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നും പുറത്തുവരുന്ന കറുത്ത കാര്‍ബണിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം അടങ്ങിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മലിനീകരണം മൂലം ഓരോ വര്‍ഷവും എഴുപതു ലക്ഷം മരണങ്ങളാണ് ഉണ്ടാവുന്നത്. ഇവയില്‍ മൂന്നിലൊന്നു പേര്‍ ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ശ്വാസകോശ കാന്‍സര്‍ എന്നിവ മൂലം മരണപ്പെടുന്നുണ്ട്. ലോകത്താകമാനമുള്ള 15 വയസ്സില്‍ താഴെയുള്ള 93 ശതമാനം കുട്ടികളും വലിയ തോതില്‍ മലിനീകരിച്ച വായുവാണ് ശ്വസിക്കുന്നത്. ഇത് അവരുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വായുമലിനീകരണം മൂലമുള്ള ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് 2016 ല്‍ ആറു ലക്ഷത്തോളം കുട്ടികളാണ് ലോകത്താകമാനം മരിച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വായുമലിനീകരണത്തിന് ഇരയായ ഗര്‍ഭിണികള്‍ ജന്‍മം നല്‍കുന്ന കുട്ടികള്‍ ജനന സമയത്ത് കുറഞ്ഞ തൂക്കമുള്ളവരാകാനും വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ജനിക്കാനും കാരണമാകുന്നുവെന്നും അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

Related News