Loading ...

Home Gulf

യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ്

ദുബായ്: യു.എ.ഇ. യില്‍ മൂടല്‍മഞ്ഞും ശക്തമായ തണുപ്പും തുടരുകയാണ്. വെള്ളിയാഴ്ച ദേശീയ കാലാവസ്ഥ വകുപ്പ് വിവിധയിടങ്ങളില്‍ മഞ്ഞ, ചുവപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും അബുദാബിയിലെ ചില ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ അതിശക്തമായ മൂടല്‍മഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാത്രി തുടങ്ങുന്ന മഞ്ഞ് പുലര്‍ച്ചെയോടെ ശക്തമാവുകയാണ്. പുറത്തിറങ്ങുന്നവരോട് ആരോഗ്യകാര്യങ്ങളില്‍ മുന്‍കരുതലെടുക്കാനും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശിയിരുന്നു.
ശൈത്യകാലത്തെ ആരോഗ്യം
തണുപ്പുകാലം പൊതുവെ മൂടിപ്പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്ന കാലമാണ്. പക്ഷേ ആരോഗ്യകാര്യങ്ങളില്‍ കൂടി അല്പം ജാഗ്രത പാലിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ നിങ്ങളുടെ കൂടെപ്പിറപ്പുകളായി മാറാന്‍ സാധ്യതയുള്ള കാലം കൂടിയാണിത്. നേരത്തെ ഉണരാനും രാത്രിയില്‍ നേരത്തെ ഉറങ്ങാനും ശീലമാക്കണം. ഉച്ചയുറക്കം പരമാവധി ഒഴിവാക്കുക. ശൈത്യകാലത്ത് ചിലപ്പോള്‍ രാവിലെയുള്ള വ്യായാമം ഒഴിവാക്കാന്‍ തോന്നിപ്പിച്ചേക്കാം. പക്ഷേ വീട്ടിനകത്ത് ചെയ്യാവുന്ന വ്യായാമമുറകള്‍ ഒഴിവാക്കാതിരിക്കാന്‍ ശ്രമിക്കുക. പരിസരശുചിത്വവും, വ്യക്തിശുചിത്വവും അനിവാര്യമാണ്. രണ്ടുനേരം കുളിയും കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. കൃത്യമായ ആഹാരക്രമീകരണം വേണം.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരാണമാകാറുണ്ട്. പനി, ജലദോഷം, അലര്‍ജി തുടങ്ങിയവയുണ്ടാകാം. തൊണ്ടയ്‌ക്കും ശ്വാസകോശ സംബന്ധ രോഗങ്ങള്‍ക്കും സാധ്യതയേറെയാണ്. തണുപ്പുകാലത്ത് അണുക്കള്‍ പെട്ടെന്ന് പെരുകുന്നതുകൊണ്ടാണ് അസുഖങ്ങള്‍ പെട്ടെന്ന് പിടിപെടുന്നത്. രാത്രി ചൂടുവെള്ളം കുടിക്കുകയോ ആവിപിടിക്കുകയോ ശീലമാക്കണം. തണുപ്പിനെ തടയുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ആരോഗ്യം കൂടുതല്‍ മോശമാകുന്നതിന് മുന്‍പ് തന്നെ ഡോക്ടറെ സന്ദര്‍ശിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണം.
തണുപ്പുകാലത്തെ ആഹാരം 
ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി സ്വീകരിക്കണം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, മുഴുധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. ധാരാളം ആന്റി ഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്ബുഷ്ടമായ കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും (തക്കാളി, ചുവന്നചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്) കഴിക്കുക. സിങ്ക് ഉള്‍പ്പെട്ട ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു. (കടല്‍വിഭവങ്ങള്‍, ചീര, പയര്‍, നട്‌സ്)കൂടാതെ അയണ്‍ അടങ്ങിയ ഇലക്കറികള്‍, പാല്‍, മുട്ട, ചീസ്, കടല എന്നിവയും നല്ലതാണ്. തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ കാണപ്പെടുന്ന കിഴങ്ങുവര്‍ഗങ്ങള്‍. (ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്ബ്, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി) കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. തണുപ്പുകാലമാണെങ്കിലും ദാഹം തോന്നിയില്ലെങ്കിലും മൂന്ന് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണം. ചുക്കുകാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവചേര്‍ത്ത ചായ, കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത പാല്‍ എന്നിവയും ഉപയോഗിക്കാം.
വാഹനമോടിക്കുമ്പോൾ
മൂടല്‍മഞ്ഞ് ദൂരകാഴ്ചകള്‍ കുറക്കുന്നതുകൊണ്ട് വാഹനമോടിക്കുമ്പോൾ  ജാഗ്രത വേണം. ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകള്‍ ഉപയോഗിക്കണം. മുന്നിലെ വാഹനത്തില്‍ നിന്നും നിശ്ചിത അകലത്തില്‍ വാഹനമോടിക്കണം. സഡന്‍ ബ്രേക്കിടാതെ സുരക്ഷിതമായി വാഹനമോടിക്കുക. സാധിക്കുമെങ്കില്‍ ഒരു ലൈനില്‍ മാത്രം ഓടിക്കാന്‍ ശ്രദ്ധിക്കണം. ഓവര്‍ടേക്ക് ചെയ്യുന്നവരാണെങ്കില്‍ à´† ശീലം ഒഴിവാക്കണം. വാഹനം വൃത്തിയായിരിക്കണം, അതുപോലെ പ്രധാനമാണ് വാഹനങ്ങളുടെ എല്ലാ വശത്തെയും ഗ്ലാസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതും.


Related News