Loading ...

Home Gulf

ലോ​ക കേ​ര​ള സ​ഭ: പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളു​യ​ര്‍​ത്തി ബ​ഹ്​​റൈ​ന്‍ പ്ര​തി​നി​ധി​ക​ള്‍

മ​നാ​മ: തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്നു​വ​രു​ന്ന ലോ​ക കേ​ര​ള സ​ഭ​യി​ല്‍ പ്ര​വാ​സി​ക​ളു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌​ ബ​ഹ്​​റൈ​ന്‍ പ്ര​വാ​സി​ക​ള്‍ ശ്ര​ദ്ധേ​യ​രാ​യി. ബ​ഹ്​​റൈ​നി​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യി ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ മോ​ച​ന വി​ഷ​യ​ത്തി​ല്‍ സ​ഹാ​യി​ക്കാ​ന്‍ കേ​ന്ദ്ര ഗ​വ​ണ്‍​മ​െന്‍റി​നോ​ട്​ ആവശ്യപ്പെടണ​മെ​ന്ന് പ്ര​വാ​സി ക​മീ​ഷ​ന്‍ അം​ഗം കൂ​ടി​യാ​യ​ സു​ബൈ​ര്‍ ക​ണ്ണൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശ്ശേ​രി സ്വ​ദേ​ശി ബ​ഷീ​ര്‍ 20 വ​ര്‍​ഷ​മാ​യും തൃ​ശൂ​ര്‍ സ്വ​ദേ​ശി വാ​ടാ​ന​പ്പ​ള്ളി ഷാ​ഹു​ല്‍​ഹ​മീ​ദ്​ 17 വ​ര്‍​ഷ​മാ​യും ബ​ഹ്​​റൈ​നി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഹ്​​റൈ​നി​ല്‍ മ​ല​യാ​ളി​ക​ളെ കൊ​ള്ള​പ്പ​ലി​ശ​ക്ക്​ പ​ണം ന​ല്‍​കി ച​തി​ക്കു​ഴി​യി​ല്‍​പെ​ടു​ത്തു​ന്ന, മ​ല​യാ​ളി പ​ലി​ശ​ക്കാ​ര്‍​ക്കെ​തി​രെ നാ​ട്ടി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും സു​ബൈ​ര്‍ കേ​ര​ള ഗ​വ​ണ്‍​മ​െന്‍റി​നോ​ട്​ ആ​വ​​ശ്യ​പ്പെ​ട്ടു. ബ​ഹ്​​റൈ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ, പ്ല​സ്​ ടു ​ക​ഴി​ഞ്ഞ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഒ​രു കോ​ള​ജ്​ എ​ന്ന ആ​ശ​യം യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ന്‍ കേ​ര​ളീ​യ​സ​മാ​ജം പ്ര​സി​ഡ​ന്‍​റ്​​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. 60 ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ള്‍​ക്ക്​ നി​ര്‍​ബ​ന്ധ​മാ​യും പെ​ന്‍​ഷ​ന്‍ ന​ല്‍​ക​ണ​മെ​ന്ന്​ സി.​വി. നാ​രാ​യ​ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ ആ​ത്മ​ഹ​ത്യ, പെ​െ​ട്ട​ന്നു​ള്ള മ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ വ​ര്‍​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌​ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ​ സോ​മ​ന്‍​ബേ​ബി ആ​വ​ശ്യ​പ്പെ​ട്ടു.ബി​ജു മ​ല​യി​ല്‍, കോ​ശി, സോ​വി​ച്ച​ന്‍ ചേ​ന്നാ​ട്ടു​ശേ​രി എ​ന്നി​വ​രും ച​ര്‍​ച്ച​യി​ല്‍ പങ്കെടുത്തു.

Related News