Loading ...

Home cinema

പുതുവര്‍ഷപ്പുലരിയില്‍ മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രത്തിന് തുടക്കമായി, ചിത്രങ്ങള്‍

മമ്മൂട്ടിയും  മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കമായി. നവാഗതനായ ജോഫിന്‍ à´Ÿà´¿.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ്‌-ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. 'കുഞ്ഞിരാമായണം' എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, 'കോക്ക്‌ടെയില്‍' എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോന്‍ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകന്‍ ജോഫിന്റേത് തന്നെയാണ് à´•à´¥. സിനിമയിലെ പ്രധാന താരങ്ങളായി മമ്മൂട്ടിയും മഞ്ജുവും എത്തുമ്ബോള്‍ നിഖില വിമല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വളരെ കരുത്തുള്ള കഥാപാത്രമായിരിക്കും മമ്മൂട്ടിക്കും മഞ്ജുവിനും സിനിമയിലുള്ളതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 2020 ല്‍ തന്നെ സിനിമ റിലീസ് ചെയ്യും. മമ്മൂക്കയ്‌ക്കൊപ്പമുള്ള സിനിമ എന്ന ആഗ്രഹം സഫലമാകുകയാണെന്നും വലിയ സന്തോഷമുണ്ടെന്നും മഞ്ജു റെഡ് എഫ്‌എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവര്‍ക്കൊപ്പമെല്ലാം മഞ്ജു വാരിയര്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ഇതു വരെ മഞ്ജുവിന് സാധിച്ചിരുന്നില്ല. ഇപ്പോള്‍ തന്റെ മറ്റൊരു ആഗ്രഹവും സഫലമായി എന്നാണ് മഞ്ജു വാരിയര്‍ പാറഞ്ഞത്‌. 'മമ്മൂക്കയുമായി അധികം ഇടപെടാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. മമ്മൂക്കയുടെ കൂടെ ഒരു ഫ്രെയ്‌മില്‍ നില്‍ക്കുമ്ബോള്‍ എങ്ങനെയായിരിക്കും? മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച്‌ ഇപ്പോള്‍ തന്നെ നെഞ്ചിടിപ്പുണ്ടെന്നും' മഞ്ജു വാരിയര്‍ കൂട്ടിച്ചേര്‍ത്തു.

Related News