Loading ...

Home health

ശരീരഭാരം കുറയ്ക്കാന്‍ ഗ്രീന്‍ കോഫി ശീലമാക്കൂ

ചില ആളുകള്‍ ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചൂടുകാപ്പി അല്ലെങ്കില്‍ ചൂട് ചായ ആയിട്ടാണ് ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജവും തരാന്‍ ഈ ശീലത്തിനു കഴിയും എന്നാണ് വിശ്വാസം. അത് പോലെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ളതാണ് ഗ്രീന്‍ കോഫി ഗ്രീന്‍ കോഫി പച്ചക്കാപ്പിക്കുരുവില്‍നിന്ന് ഉണ്ടാക്കുന്നതാണിത്. സാധാരണ കാപ്പിക്കുരുവിനെപ്പോലെ ഇതു വറുക്കുന്നില്ല. പച്ചക്കാപ്പിക്കുരുവില്‍ ക്ലോറോജെനിക് ആസിഡ് ധാരാളമായുണ്ട്. ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ ഇത് സഹായിക്കും. കാപ്പിക്കുരു വറുക്കുമ്ബോള്‍ ഈ സംയുക്തത്തിന്റെ അളവു കുറയും. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരഭാരം കുറയാന്‍ സഹായിക്കുന്നു. കൂടിയ രക്തസമ്മര്‍ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. പാലോ പഞ്ചസാരയോ ചേര്‍ക്കാതെയാണ് ഗ്രീന്‍ കോഫി കുടിക്കേണ്ടത്. ഉപാപചയ നിരക്ക് വര്‍ധിക്കുമ്ബോള്‍ ശരീരഭാരവും കുറയും. ബേസല്‍ മെറ്റബോളിക് റേറ്റ് (BMR) കൂട്ടാന്‍ ക്ലോറോജെനിക് ആസിഡ് സഹായിക്കും. ഇത് കരളില്‍ നിന്നു രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നതിന്റെ അളവു കുറയ്ക്കും. ഗ്ലൂക്കോസിനു പകരം ശരീരം അമിതമായുള്ള കൊഴുപ്പിനെ കത്തിച്ചു കളയാന്‍ തുടങ്ങും. ഇത് ഭാരം കുറയുന്നതിലേക്കു നയിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതു മൂലമാണ് തടി കൂടുന്നതെങ്കില്‍ തീര്‍ച്ചയായും ഗ്രീന്‍ കോഫി കുടിക്കണം. വിശപ്പ് ഇല്ലാതാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. പതിവായി ഗ്രീന്‍ കോഫി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും ഉപയോഗത്തെ തടയും. കൂടാതെ ചെറുകുടലില്‍, പഞ്ചസാരയുടെ ആഗിരണത്തെ ഗ്രീന്‍ കോഫി കുറയ്ക്കും. ഇത് കൊഴുപ്പ് ആയി സംഭരിക്കാനുള്ള പഞ്ചസാരയുടെ അളവിനെ കുറയ്ക്കും. ഗ്രീന്‍ കോഫി ഭക്ഷണം കഴിച്ചയുടനെ കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തില്‍ പ്രോട്ടീനും കാര്‍ബും എല്ലാം ഉള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ഗ്രീന്‍ കോഫി കുടിക്കുന്നതു മൂലം പെട്ടെന്ന് ഷുഗര്‍ കൂടാതെ തടയും. രുചി കൂട്ടാന്‍ തേനോ കറുവപ്പട്ടയോ ചേര്‍ക്കാവുന്നതാണ് .

Related News