Loading ...

Home health

നല്ല കൊളസ്ട്രോള്‍ കൂടാനുള്ള ഭക്ഷണങ്ങള്‍

നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട ഒന്നാണ് കൊളസ്ട്രോള്‍. നമ്മുടെ ശരീരത്തിലുള്ള ലക്ഷക്കണക്കിനു കോശങ്ങളെ പൊതിഞ്ഞിരിക്കുന്ന സ്തരങ്ങള്‍ കൊളസ്ട്രോള്‍ ഉള്ളതുകൊണ്ടാണ് പൊട്ടിപ്പോകാതെ അതിന്റെ ഘടന നിലനിര്‍ത്തുന്നത്. നമ്മുടെ ഞരമ്ബുകളുടെ പ്രവര്‍ത്തനക്ഷമതയ്ക്കും കൊളസ്ട്രോള്‍ അത്യാവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലുടെ ശരീരത്തിനാവശ്യമായ ധര്‍മങ്ങള്‍ ചെയ്യാനാവശ്യമായ കൊളസ്ട്രോള്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിനാല്‍ ഭക്ഷണത്തിലൂടെ വളരെ കുറച്ച്‌ കൊളസ്ട്രോള്‍ നല്‍കിയാല്‍ മതിയാകും. എന്നാല്‍ കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുമ്ബോള്‍ രക്തക്കുഴലുകളില്‍ മെഴുകു പോലുള്ള വസ്തുവായി അത് അടിഞ്ഞുകൂടുന്നു. ട്രാന്‍സ്ഫാറ്റ് കലര്‍ന്ന എണ്ണയുടെ ഉപയോഗം കുടവയറുണ്ടാക്കുകയും തൂക്കം കൂട്ടുകയും ചെയ്യുന്നു. പറോട്ട, ബേക്കറി പലഹാരങ്ങള്‍, കേക്ക്, വനസ്പതി ഉപയോഗിച്ചുള്ള പാചകം എന്നിവ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൂട്ടും. കടുകെണ്ണ, കപ്പലണ്ടി എണ്ണ, ഒലിവ് എണ്ണ, വാള്‍നട്സ്, ബദാം, അണ്ടിപ്പരിപ്പ് എന്നിവയിലുള്ള മോണോ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് എച്ച്‌ഡിഎല്‍ കൂട്ടുന്നു.
ഒമേഗ 3 കൂടുതലുള്ള മത്സ്യങ്ങളായ ചാള, ചൂര, അയല, ട്യൂണ എന്നിവയിലുള്ള ഇക്കോസ പെന്റോണിക് അമ്ലം, ഡോകസക്സോണി അമ്ലം എന്നിവ ഹൃദയത്തെ സംരക്ഷിക്കുകയും തലച്ചോര്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. സസ്യാഹാരം കഴിക്കുന്നവര്‍ മത്തക്കുരു, സോയാബീനെണ്ണ, വാള്‍നട്സ്, ഇലക്കറികള്‍ എന്നിവ ഉപയോഗിച്ചാല്‍ ഒമേഗ 3 ലഭിക്കുന്നു. ദിവസവും കാല്‍ കപ്പ് പയറുവര്‍ഗങ്ങള്‍ കഴിക്കുമ്ബോള്‍ നല്ല കൊളസ്ട്രോളായ എച്ച്‌ഡിഎല്‍ കൂടും. ആറു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ഏതെങ്കിലും പയറുവര്‍ഗം വേവിച്ച്‌ ഇഞ്ചി, വെളുത്തുള്ളി, മല്ലിയില അല്ലെങ്കില്‍ പുതിനയില എന്നിവ ചേര്‍ത്തു ദിവസവും സൂപ്പു കഴിച്ചവരില്‍ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ കൂടിയതായി പഠനങ്ങള്‍ പറയുന്നു .ചുവന്നുള്ളിയിലും സവാളയിലും അടങ്ങിയിരിക്കുന്ന ക്യുയെര്‍സ്റ്റീന്‍ എറ്റവുമധികം ഫ്ള‌വനോയ്ഡുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷ്യവസ്തുവാണ്. ഇത് കൊളസ്ട്രോളിന്റെ അമിത ആഗിരണത്തെയും ഓക്സീകരണത്തെയും തടയുന്നു. ഇതുമൂലം എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് രക്തത്തില്‍ കുറയുന്നു

Related News