Loading ...

Home health

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നോ ; എങ്കില്‍ ഈ ചായകള്‍ കുടിക്കൂ

ചിലര്‍ക്ക് ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുകയും എപ്പോഴും ആകെ അസ്വസ്ഥതയും ഉണ്ടാകും . എന്ത് ചെയ്താലാണ് ഇതൊന്ന് മാറിക്കിട്ടുക എന്നതായിരിക്കും ഇവരുടെ ചിന്തകള്‍. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ വീട്ടില്‍ത്തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. നോക്കാം എങ്ങനെയാണെന്ന് ചായയാണ് ആദ്യത്തേത് മഞ്ഞള്‍പ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ചായയാണ് . ദഹനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മഞ്ഞള്‍ച്ചായ ഉത്തമമാണ്. സാധാരണ കട്ടനുണ്ടാക്കുന്നത് പോലെ തന്നെ ചായ ഉണ്ടാക്കാം ഇതിലേക്ക് അല്‍പം മഞ്ഞളും നുള്ള് കുരുമുളക് പൊടിയും ചേര്‍ക്കാമെന്ന്മാത്രം. അടുത്തത് പെരുഞ്ചീരകം ഇട്ട് തിളപ്പിക്കുന്ന ചായയാണ് വയര്‍ വീര്‍ത്തുകെട്ടുന്നത് തടയാന്‍ സഹായിക്കുന്ന മറ്റൊരു ചായ. ഇതും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പ്രധാനമായും സഹായിക്കുന്നത്. അതോടൊപ്പം തന്നെ, വയര്‍ വീര്‍ത്തുകെട്ടുന്നതും വേദനയുണ്ടാകുന്നതും തടയാനും പെരുഞ്ചീരകത്തിനാകും. മറ്റൊന്ന് പുതിനയിലച്ചായയാണ് ഇത് ഇടയ്‌ക്കെങ്കിലും നമ്മളില്‍ പലരും വീട്ടിലുണ്ടാക്കി കുടിക്കാറുണ്ട്. ദഹനം സുഗമമാക്കാനാണ് ഇത് ഉപയോഗപ്പെടുക. വേദനയുണ്ടെങ്കില്‍ അത് ശമിപ്പിക്കാനും പുതിനയിലയ്ക്ക് കഴിവുണ്ട്. പിന്നെയുള്ളത് ജിഞ്ചര്‍ ടീ വയര്‍ വീര്‍ത്തുകെട്ടുന്നതും അതുവഴി അസ്വസ്ഥതകളുണ്ടാകുന്നതും തടയാന്‍ ഇഞ്ചിക്ക് പ്രത്യേക കഴിവുണ്ട്.

Related News