Loading ...

Home Music

ഗ്നാവ സംഗീതം യുനെസ്‌കോ പൈതൃക പട്ടികയില്‍; മൊറോക്കോയിലെ തെരുവുകളില്‍ ആഘോഷം

റിബാത്: മൊറോക്കോയിലെ പരമ്ബരാഗത കലാരൂപമായ ഗ്നാവ സംഗീതത്തിന് യുനെസ്‌കോയുടെ അംഗീകാരം. ആഫ്രിക്കന്‍, സൂഫി സംസ്‌കാരത്തിന്റെ ഭാഗമായ ഗ്നാവ സംഗീതത്തെ യുനെസ്‌കോ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. തെരുവുകളില്‍ ആനന്ദനൃത്തം ചവിട്ടിയും പാട്ടുപാടിയുമാണ് ഗ്നാവ കലാകാരന്മാര്‍ ഈ അംഗീകാരം ആഘോഷിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മൊറോക്കോയിലെ കലാരൂപമാണ് ഗ്നാവ. ആഫ്രിക്കന്‍, സൂഫി സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഗ്നാവ സംഗീതത്തിന് ഗ്യൂന്‍ബ്രി എന്ന ഒരു വീണയും ക്രാകെബ്‌സ് എന്നറിയപ്പെടുന്ന സ്റ്റീല്‍ കാസ്റ്റനെറ്റസുമാണ് പിന്നണിയില്‍ ഉപയോഗിക്കുന്നത്. 1997-ല്‍ എസ്സൗറിയയില്‍ ലോക സംഗീത മേള ആരംഭിച്ചതോടെയാണ് ഗ്നാവ സംഗീതത്തിന്റെ പ്രശസ്തി ലോകമാകെ വ്യാപിച്ചത്. അതിനുമുമ്ബ് മൊറാക്കോയില്‍ മാത്രം ഒതുക്കപ്പെട്ടിരുന്ന ഗ്നാവ കലാകാരന്മാര്‍ക്ക് ഇതോടെ ഏറെ ജനപ്രീതി ലഭിച്ചു. വര്‍ഷംതോറും അരങ്ങേറുന്ന ഈ സംഗീത മേളയിലേക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി കലാകാരന്മാരാണ് എത്തിച്ചേരുന്നത്. ഇതോടൊപ്പം ഗ്നാവ സംഗീതത്തിന്റെ പലവിധത്തിലുള്ള പുതിയരൂപങ്ങളും ഉടലെടുക്കുകയും ചെയ്തു. ആധുനിക സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഗ്നാവ പാട്ടുകള്‍ക്കും ഇന്ന് ഏറെ ആരാധകരുണ്ട്. യുനെസ്‌കോ പൈതൃക പട്ടികയില്‍ വളരെയധികം സന്തോഷമുണ്ടെന്നായിരുന്നു മൊറോക്കോയിലെ ഗ്നാവ കലാകാരന്മാരുടെ പ്രതികരണം. ഗ്നാവ സംഗീതത്തെ ലോകമാകെ വ്യാപിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രമുഖ ഗ്നാവ സംഗീതജ്ഞനായ മുഖ്താര്‍ ഗാനിയ പറഞ്ഞു. പരമ്ബരാഗത വസ്ത്രമണിഞ്ഞ് പാട്ടുകള്‍ പാടി നൃത്തം ചവിട്ടിയാണ് ഗ്നാവ കലാകാരന്മാര്‍ ഈ നേട്ടം ആഘോഷിച്ചത്.

Related News