Loading ...

Home Gulf

ഒ​മാ​നി​ലെ വി​ദേ​ശ നി​ക്ഷേ​പ​ക​രി​ല്‍ ഇ​ന്ത്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഒന്നാമത്

മ​സ്ക​റ്റ്: ഒ​മാ​നി​ലെ വി​ദേ​ശ നി​ക്ഷേ​പ​ക​രി​ല്‍ ഇ​ന്ത്യ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഒന്നാമതെന്ന് റി​പ്പോ​ര്‍​ട്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​സ്ക​റ്റ് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വ്യാ​പാ​ര വ്യ​വ​സാ​യ സം​ഗ​മ​ത്തി​ലാ​ണ് ക​ണ​ക്കു​ക​ള്‍ വിവരിച്ചത്. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ള്ള വ്യാ​പാ​ര തോ​തി​ല്‍ 6.7 % വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സ്പെ​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണ്‍ അ​ദ്ധ്യ​ക്ഷ​ന്‍ യാ​ഹ്യ സൈ​ദ് അ​ല്‍ ജ​ബ്‌​രി വ്യക്തമാക്കി. ഒ​മാ​ന്‍ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ നിന്ന് 3200 ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളും സം​രം​ഭ​ക​രു​മാ​ണ് ഒ​മാ​നി​ലെ വ്യാ​പാ​ര വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള​ത്. ഇ​രു​മ്ബ്,സ്റ്റീ​ല്‍, സി​മെ​ന്‍റ്, വ​ളം, കേ​ബി​ള്‍ , കെ​മി​ക്ക​ല്‍​സ്, തു​ണി​ത്ത​ര​ങ്ങ​ള്‍ എ​ന്നി മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ത്യ​ന്‍ ക​മ്ബ​നി​ക​ള്‍ നി​ക്ഷേ​പം നല്‍കിയിരിക്കുന്നത്.

Related News