Loading ...

Home Gulf

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തും പ്ര​തി​ഷേ​ധം

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ലെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തും പ്ര​തി​ഷേ​ധം ശ​ക്തം. വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഇൗ ​ആ​​ഴ്​​ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. സം​ഘ​ട​ന​ക​ള്‍ സം​യു​ക്ത സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച്‌​ യോ​ജി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക്​ രൂ​പം​ന​ല്‍​കാ​നും അ​ണി​യ​റ​യി​ല്‍ ശ്ര​മം ന​ട​ക്കു​ന്നു.വി​ഷ​യ​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ന്ന​തി​ലും ​പ​തി​വു​പോ​ലെ പ്ര​വാ​സി​ക​ള്‍ ത​ന്നെ​യാ​ണ്​ മു​ന്നി​ലു​ള്ള​ത്. മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​ങ്ങ​ളെ വി​ഭ​ജി​ച്ച്‌​ ഇ​ന്ത്യ​യു​ടെ അ​സ്​​തി​ത്വം ന​ശി​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ്​ പൗ​ര​ത്വ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ പ്ര​തി​ഷേ​ധ​ക്കു​റി​പ്പു​ക​ളു​ടെ കാ​ത​ല്‍. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ നേ​രി​ടു​ന്ന അ​സ്​​തി​ത്വ പ്ര​തി​സ​ന്ധി​യും അ​നി​ശ്ചി​താ​വ​സ്​​ഥ​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. മു​സ്​​ലിം​ക​ള്‍​ക്കു​ മാ​ത്രം വി​വേ​ച​നം ക​ല്‍​പി​ച്ച ന​ട​പ​ടി ഒ​രു മു​സ്​​ലിം വി​ഷ​യ​മാ​യ​ല്ല, ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ള്‍​ക്കു​ നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​യാ​ണ്​ പ്ര​വാ​സി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും കാ​ണു​ന്ന​തെ​ന്നാ​ണ്​ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ല കു​വൈ​ത്ത്​ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്​​മ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും.മ​ത​പ​ര​മാ​യ വി​വേ​ച​നം നി​രോ​ധി​ക്കു​ക​യും നി​യ​മ​ത്തി​നു​ മു​ന്നി​ല്‍ എ​ല്ലാ​വ​ര്‍​ക്കും തു​ല്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്‌ പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ മാ​ത്രം ല​ക്ഷ്യം​വെ​ച്ച്‌ രാ​ജ്യ​ത്ത് വി​ഭ​ജ​നം കൊ​ണ്ടു​വ​രാ​നു​ള്ള ബി.​ജെ.​പി സ​ര്‍ക്കാ​റി​​െന്‍റ നീ​ക്ക​മെ​ന്ന്​ ക​ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.വൈ​കീ​ട്ട് 5.30ന് ​അ​ബ്ബാ​സി​യ ക​ല സ​െന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കു​വൈ​ത്തി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 67765810, 60315101, 60685849 എ​ന്നീ നമ്പറുകളിൽ ബ​ന്ധ​പ്പെ​ടാം.


Related News