Loading ...

Home Music

പ്രശസ്ത റോക്‌സെറ്റ് ഗായിക മാരി ഫ്രെഡ്രിക്‌സണ്‍ വിടവാങ്ങി

സ്വീഡന്‍: പ്രശസ്ത റോക്‌സെറ്റ് ഗായിക മാരി ഫ്രെഡ്രിക്സണ്‍(61)​ അന്തരിച്ചു. സ്വീഡിഷ് മാദ്ധ്യമം ആണ് മാരി ഫ്രെഡ്രിക്സണിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കലാകാരന്‍ വിടപറഞ്ഞു എന്ന വാര്‍ത്ത വളരെ സങ്കടത്തോടെ അറിയിക്കുന്നു എന്നായിരുന്നു കുടുംബാംഗങ്ങള്‍ അറിയിച്ചത്. ബ്രെയിന്‍ ട്യൂമറിന്റെ പിടിയിലായിരുന്നു മാരി ഫ്രെഡ്രിക്സണ്‍. 2002ല്‍ ഭര്‍ത്താവിനൊപ്പം ജോഗിംഗ് നടത്തുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്നാണ് ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. റോക്സെറ്റ് ഹിറ്റുകളായ ഇറ്റ്മസ്റ്റ് ഹവ് ബീന്‍ ലൗ,​ ജോയ് റെെഡ്,​ ലിസന്‍ ടു യുവര്‍ ഹാര്‍ട്ട്,​ ലുക്ക് എന്നിവയിലൂടെ മാരി കൂടുതല്‍ ശ്രദ്ധനേടി. പിന്നീട് നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി. 1984 ല്‍ അവര്‍ "ഹെറ്റ് വിന്‍ഡ്" (ഹോട്ട് വിന്‍ഡ്) ആല്‍ബം പുറത്തിറക്കി, അത് വന്‍ വിജയമായിരുന്നു.1985 ല്‍ മാരി തന്റെ രണ്ടാമത്തെ ആല്‍ബം പുറത്തിറക്കി, അത് മികച്ച വിജയവും നേടി. 1986 ല്‍ അവര്‍ ഇതിനകം പെര്‍ ജെസ്സലിനൊപ്പം പ്രവര്‍ത്തിച്ചു. 1986 ല്‍ സ്വീഡിഷ് ബാന്‍ഡായ റോക്‌സെറ്റിന്റെ കരിയര്‍ ആരംഭിച്ചു. ഭര്‍ത്താവ് മെെക്കല്‍ ബൊലിയോസ്. മകള്‍ ഇനെസ് ജോസഫെെന്‍,​ മകന്‍ ഓസ്കാര്‍.

Related News