Loading ...

Home Gulf

ആഴമേറിയ ബന്ധം ത​ുടരാന്‍ ഇന്ത്യയും ഖത്തറും

ദോ​ഹ: ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ല്‍ ദീ​ര്‍ഘ​കാ​ല​ത്തെ​യും ആ​ഴ​ത്തി​ല്‍ വേ​രോ​ടി​യ​തും വ്യ​ത്യ​സ്ത​ത​ല​ങ്ങ​ളി​ലു​മു​ള്ള ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി. ​കു​മ​ര​ന്‍ പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ 18ന്​ ​ഖ​ത്ത​ര്‍ ദേ​ശീ​യ ദി​ന​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ ഖ​ത്ത​ര്‍ വാ​ര്‍ത്ത ഏ​ജ​ന്‍സി​ക്ക് ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വ്യാ​പാ​ര​ത്തി​ലൂ​ടെ​യും സാം​സ്കാ​രി​ക കൈ​മാ​റ്റ​ത്തി​ലൂ​ടെ​യു​മാ​ണ് ഇ​രു​രാ​ജ്യ​വും ബ​ന്ധ​ങ്ങ​ള്‍ ഊ​ട്ടി​യു​റ​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​രു​രാ​ജ്യ​ത്തി​നും പ​ര​സ്പ​ര പ​ങ്കാ​ളി​ത്ത​ത്തോ​ടെ നേ​ട്ട​ങ്ങ​ള്‍ കൊ​യ്യാ​നാ​യ​താ​യും ഉ​ന്ന​ത​ത​ല സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ ഇ​രു​ഭാ​ഗ​ത്തും ന​ട​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. à´‡â€‹à´¨àµà´¤àµà´¯â€‹à´¯àµâ€‹à´Ÿàµ† വ​ലി​യ ഊ​ര്‍ജ പ​ങ്കാ​ളി​യാ​ണ് ഖ​ത്ത​റെ​ന്ന് അം​ബാ​സ​ഡ​ര്‍ ഊ​ന്നി​പ്പ​റ​ഞ്ഞു. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ല്‍ ഇ​രു​രാ​ജ്യ​വും ത​മ്മി​ല്‍ മി​ക​ച്ച വ​ള​ര്‍ച്ച​യാ​ണ് അ​ടു​ത്ത കാ​ല​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.2019നെ ​ഇ​ന്ത്യ-​ഖ​ത്ത​ര്‍ സാം​സ്കാ​രി​ക വ​ര്‍ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ല്‍ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച അം​ബാ​സ​ഡ​ര്‍ നാ​ല്‍പ​തോ​ളം പ​രി​പാ​ടി​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തി​ന​കം വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ഖ​ത്ത​രി അ​ധി​കൃ​ത​രു​ടെ മി​ക​ച്ച സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യ​ത്. വ​രും വാ​ര​ങ്ങ​ളി​ല്‍ ഏ​താ​നും പ്ര​ധാ​ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.വ​ര്‍ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഖ​ത്ത​ര്‍ ന​ല്‍​കു​ന്ന ആ​തി​ഥേ​യ​ത്വ​ത്തി​നും പി​ന്തു​ണ​ക്കും രാ​ജ്യ​ത്തി​​െന്‍റ ഭ​ര​ണാ​ധി​കാ​രി​ക​ളോ​ടും നേ​തൃ​ത്വ​ത്തോ​ടും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. വ​ലു​തും വ്യ​ത്യ​സ്ത​വു​മാ​യ ഇ​ന്ത്യ​ന്‍ സ​മൂ​ഹം ഖ​ത്ത​റി​ല്‍ അ​ച്ച​ട​ക്ക​ത്തോ​ടെ​യും ക​ഠി​നാ​ധ്വാ​നി​ക​ളാ​യും നി​യ​മം അ​നു​സ​രി​ച്ചും ജീ​വി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ട്.അ​തി​​െന്‍റ ഫ​ല​മാ​യാ​ണ് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹം വ​ര്‍ഷ​ങ്ങ​ള്‍കൊ​ണ്ട് ഏ​ഴ​ര ല​ക്ഷ​മാ​യ​ത്. തു​ട​ര്‍ന്നും രാ​ജ്യ​ത്തെ സേ​വി​ക്കാ​നും സു​സ്ഥി​ര​ത​യും വി​ക​സ​ന​വും നി​ര്‍വ​ഹി​ക്കാ​നും ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ അ​വ​സ​ര​ങ്ങ​ളൊ​രു​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​ര്‍ അ​പേ​ക്ഷി​ച്ചു. ഖ​ത്ത​ര്‍ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. പു​തി​യ ഉ​യ​ര​ങ്ങ​ള്‍ താ​ണ്ടാ​ന്‍ ഇ​രു​രാ​ജ്യ​ത്തി​​െന്‍റ​യും ബ​ന്ധ​ങ്ങ​ള്‍ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി, പി​താ​വ് അ​മീ​ര്‍ ശൈ​ഖ് ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ല്‍​ഥാ​നി, ഭ​ര​ണ​കു​ടും​ബ​ത്തി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ള്‍, ഖ​ത്ത​ര്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍, ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രെ​യും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Related News