Loading ...

Home health

ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള ജനതയുടെ ഒരു ദിവസത്തെ ഭക്ഷണം ഇതാണ്

നിഗിരി എന്ന വിഭവത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടോ ?. ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള ജനതയെന്ന് പറയുന്ന ജപ്പാന്‍കാരുടെ പരമ്ബരാഗത വിഭവമാണ് ഒനിഗിരി. കടല്‍ പായലില്‍ പൊതിഞ്ഞ ഒരു പിടി ചോറാണ് ഇത്. ജപ്പാനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എപ്പോഴും ഈ വിഭവം കിട്ടാറുണ്ട്. സീ വീഡില് പൊതിഞ്ഞെടുത്തിരിക്കുന്ന ഈ വിഭവത്തിന്റെ ഉള്ളില്‍ ട്യൂണ മത്സ്യം, ബീഫ്, പോര്‍ക്ക് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കും. വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും കലവറയായ ഒരു കടല്‍ വിഭവം കൂടിയാണ് ഇത്. തൈറോയിഡ് പ്രശ്നങ്ങള്‍ മാറാന്‍ ഇത്തരം കടല്‍ വിഭവങ്ങള്‍ സഹായിക്കും. ഇതില്‍ പ്രൊട്ടീന്‍ ആന്റി ഓക്സിഡന്റ്സും ഫൈബറും ധാരാളമുണ്ട്. വിശപ്പ് കുറച്ച്‌ ശരീരഭാരം കുറയാനും ഈ ആഹാരം സഹായിക്കും. ഏതാണ്ട് 2000 വര്‍ഷമെങ്കിലും പഴക്കമുള്ള ഭക്ഷ്യ വിഭവമാണ് ഒനിഗിരി എന്ന് ജാപ്പനീസ് ചരിത്രകാരന്മാര്‍ പറയുന്നു.

Related News