Loading ...

Home Gulf

ഷാര്‍ജ ഇസ്​ലാമിക്​ ആര്‍ട്ട്​​ ഫെസ്​റ്റിവല്‍ നാളെ തുടങ്ങും

ഷാ​ര്‍​ജ: ഇ​സ്​​ലാ​മി​ക ക​ല​യു​ടെ ചാ​രു​ത​യും ഗാം​ഭീ​ര്യ​വും വി​ളി​ച്ചോ​തു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​യ ഷാ​ര്‍​ജ ഇ​സ്​​ലാ​മി​ക്​ ആ​ര്‍​ട്ട്​​ ഫെ​സ്​​റ്റി​വ​ലി​​െന്‍റ (എ​സ്.​െ​എ.​എ.​എ​ഫ്)‍ 22ാം അ​ധ്യാ​യ​ത്തി​ന്​ ബു​ധ​നാ​ഴ്​​ച ഷാ​ര്‍​ജ​യി​ല്‍ തു​ട​ക്ക​മാ​വും. ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ അ​ല്‍ ഖാ​സി​മി​യു​ടെ ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ ഷാ​ര്‍​ജ സ​ര്‍​ക്കാ​റി​​െന്‍റ സാം​സ്​​കാ​രി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​ത്തി​​െന്‍റ ഇൗ ​വ​ര്‍​ഷ​ത്തെ പ്ര​മേ​യം പ്രോ​സ്​​പെ​ക്​​ട്​-​പ്ര​തീ​ക്ഷ എ​ന്ന​താ​ണ്. ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ ഉ​ത്സാ​ഹി​ക​ളെ​യും ഒ​രു​മി​ച്ചു​ചേ​ര്‍​ക്കു​ന്ന മേ​ള​യാ​യി എ​സ്.​െ​എ.​എ.​എ​ഫ് മാ​റു​മെ​ന്ന്​ ഷാ​ര്‍​ജ സാം​സ്​​കാ​രി​ക വി​ഭാ​ഗം ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ ഉ​വൈ​സ്, ഡ​യ​റ​ക്​​ട​ര്‍ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം അ​ല്‍ ഖ​സീ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ജ​നു​വ​രി 21 വ​രെ നീ​ളു​ന്ന ഉ​ത്സ​വ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​നം, പ്ര​ഭാ​ഷ​ണം, പ്ര​വൃ​ത്തി പ​രി​ശീ​ല​നം, പ്ര​മു​ഖ​ര്‍ ന​യി​ക്കു​ന്ന ശി​ല്‍​പ​ശാ​ല​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 253 പ​രി​പാ​ടി​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. ഷാ​ര്‍​ജ ആ​ര്‍​ട്ട്​ മ്യൂ​സി​യം, അ​ല്‍ മ​ജാ​സ്​ വാ​ട്ട​ര്‍ ഫ്ര​ണ്ട്, മ​റാ​യ ആ​ര്‍​ട്ട്​ സ​െന്‍റ​ര്‍ തു​ട​ങ്ങി​യ വേ​ദി​ക​ളി​ലാ​ണ്​ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക. 11ന്​ ​രാ​വി​ലെ 10 മ​ണി​ക്ക്​ ഷാ​ര്‍​ജ ആ​ര്‍​ട്ട്​​ മ്യൂ​സി​യ​ത്തി​ല്‍ ഉ​ദ്​​ഘാ​ട​നം ന​ട​ക്കും. 31 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ 108 ക​ലാ​കാ​ര​ന്മാ​രാ​ണ്​ ഇ​ക്കു​റി പ​െ​ങ്ക​ടു​ക്കു​ക.യു.​എ.​ഇ​ക്കും ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ള്‍​ക്കും പു​റ​മെ കൊ​ളം​ബി​യ, ഇ​റ്റ​ലി, യു.​കെ, അ​ര്‍​ജ​ന്‍​റീ​ന, ബെ​ല​റൂ​സ്, ആ​സ്​​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രും ഇ​ക്കു​റി​യു​ണ്ട്.

Related News