Loading ...

Home health

അമിതവണ്ണം കൂടുതലും പ്രശ്നമുണ്ടാക്കുന്നത് പുരുഷന്മാരില്‍, ഹൃദ്രോഗ സാധ്യത ഏറെ

ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ള യുവതലമുറയെ ഉടനെ ചികിത്സിക്കുന്നത് പിന്നീടുള്ള ജീവിതത്തില്‍ ഹൃദയാഘാതമോ മറ്റ് ഹൃദ്രോഗങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഒരു പഠനം പറയുന്നു. 40 വര്‍ഷംകൊണ്ട് നാല് ലക്ഷത്തോളം രോഗികളെ പഠനവിധേയമാക്കിയ ഏറ്റവും സമഗ്രമായ അവലോകനമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് 'ദി ലാന്‍സെറ്റില്‍' പ്രസിദ്ധീകരിച്ച ഈ പഠനം. കൊളസ്ട്രോളിന്റെ അളവും അനാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പ്രത്യേകിച്ചും 45 വയസ്സിന് താഴെയുള്ളവരില്‍ വളരെ പ്രധാനമാണെന്ന് അവര്‍ അവകാശപ്പെടുന്നു. പഠനം പറയുന്നതിനനുസരിച്ച്‌ അമിതവണ്ണം അല്ലെങ്കില്‍ പുകവലി പോലുള്ള ശീലങ്ങളുള്ള 45 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക്, 75 വയസ് പ്രായമാകുമ്ബോഴേക്കും ഹൃദയ സംബന്ധമായ രോഗങ്ങളോ, അറ്റാക്കോ, അല്ലെങ്കില്‍ പക്ഷാഘാതം വരാന്‍ ഉള്ള സാധ്യത 29 ശതമാനം കൂടുതലാണ്. സ്ത്രീകക്ക് ഉള്ള, അപകടസാധ്യത 16 ശതമാനമാണ്. എന്നാല്‍, എച്ച്‌ഡിഎല്‍ അല്ലാത്ത (അതായത് "മോശം") കൊളസ്ട്രോളിന്റെ അളവ് പകുതിയായി കുറയ്ക്കാന്‍ സ്റ്റാറ്റിന്‍ പോലുള്ള മരുന്നുകളുടെ ഉപയോഗിക്കുന്നതിലൂടെ സാധിച്ചാല്‍, പുരുഷന്മാരുടെ അപകടസാധ്യത 6 ശതമാനമായും, സ്ത്രീകളുടേത് വെറും 4 ശതമാനമായും കുറയുമെന്നു പഠനം പറയുന്നു.
കൂടാതെ, എച്ച്‌ഡിഎല്‍ അല്ലാത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ മുന്‍കൂട്ടി എടുത്താല്‍ അതെറോസ്ക്ളീറോസിസിന്റെ ആദ്യ ലക്ഷണങ്ങളെ മറികടക്കാന്‍ സാധ്യതയുണ്ട് - കൊഴുപ്പ്, കാല്‍സ്യം, കൊളസ്ട്രോള്‍ എന്നിവ മൂലമുണ്ടാകുന്ന ധമനികളുടെ സങ്കോചം ആണ് ഈ രോഗം. എച്ച്‌ഡിഎല്‍ അഥവാ ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍, "നല്ല കൊളസ്ട്രോള്‍" എന്ന് അറിയപ്പെടുന്നു. ഇത് "മോശമായ" ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനിന് വിപരീതമായി രക്തത്തില്‍ നിന്ന് കൊഴുപ്പ് നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഒരു വ്യക്തിയുടെ എച്ച്‌ഡിഎല്‍ ലെവല്‍ അവരുടെ മൊത്തം കൊളസ്ട്രോള്‍ നമ്ബറില്‍ നിന്ന് കുറച്ചുകൊണ്ടാണ് എച്ച്‌ഡിഎല്‍ അല്ലാത്ത കൊളസ്ട്രോള്‍ കണ്ടെത്തുന്നത്. അതനുസരിച്ച്‌ എല്ലാ മോശം ലിപ്പോപ്രോട്ടീനുകളും അളക്കാം.

Related News