Loading ...

Home cinema

'താക്കോല്‍'; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ഇന്ദ്രജിത്‌ മുരളി ഗോപി ചിത്രം താക്കോലിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 6 ന് തീയേറ്ററുകളില്‍ എത്തും. ഇന്ദ്രജിത്തും മുരളി ഗോപിയും ക്രിസ്ത്യന്‍ പുരോഹിതരായാവും എത്തുക. ടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന താക്കോല്‍ ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് സൂചന. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കാഞ്ചി, ഈ അടുത്ത കാലത്ത്, ടിയാന്‍ എന്നിവയാണ് ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. എം ജയചന്ദ്രനാണ് സംഗീത സംവിധായകന്‍. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഇലക്‌ട്ര എന്ന സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് കിരണ്‍ പ്രഭാകരന്‍. അരനാഴിക നേരം എന്ന സീരിയലിന്റെ തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി രഞ്ജി പണിക്കരും നെടുമുടി വേണുവും വേഷമിടുന്നുണ്ട്.

Related News