Loading ...

Home health

അഞ്ചാംപനി: മരണസംഖ്യ 53 ആയി; സമോവയില്‍ അടിയന്തരാവസ്ഥ

അപിയ: പസഫിക് ചെറു ദ്വീപ് രാജ്യമായ സമോവയില്‍ അഞ്ചാംപനി പടരുന്നു. മരണസംഖ്യ 53 ആയി . 15നും 23നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ 50 പേരും എന്ന് സമോവന്‍ സര്‍ക്കാര്‍ അറിയിച്ചു. അഞ്ചാംപനിയുമായി ബന്ധപ്പെട്ടു 3,700 കേസുകള്‍ ഇതുവരെ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 198 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേവലം രണ്ട് ആഴ്ചക്കിടെ മരണസംഖ്യ 10 മടങ്ങായാണ് വര്‍ധിച്ചത്. പ്രതിരോധ വാക്സിനേഷന്‍ അടക്കം നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നവംബര്‍ 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ആകെ ജനസംഖ്യയായ രണ്ട് ലക്ഷം പൗരന്‍മാര്‍ മുഴുവന്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. മുമ്ബ് 31 ശതമാനം ആളുകള്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചിരുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോള്‍ മൂവായിരത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിരോധ വാക്സിന്‍ നല്‍കുന്നതില്‍ വ്യാപൃതരാണ്. ക്രിസ്മസ് അവധിക്ക് മുന്നോടിയായി തന്നെ സ്കൂളുകളെല്ലാം സര്‍ക്കാര്‍ അടച്ചു. പൗരന്‍മാരുടെ യാത്രകള്‍ അടക്കം നിയന്ത്രിച്ചിട്ടുണ്ട്. ഹവായിക്കും ന്യൂസിലാന്‍ഡിനും ഇടയിലാണ് സമോവ സ്ഥിതി ചെയ്യുന്നത്.

Related News