Loading ...

Home cinema

ആറാം ആഴ്ചയിലും മികച്ച അഭിപ്രായം നേടി കൈദി

ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് കാര്‍ത്തി നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് 'കൈദി'.. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ആണ് ചിത്രം നിര്‍മിച്ചത്. ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആറാം വാരത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫിലോമിന്‍ രാജ് എഡിറ്റിംഗ് കൈകാര്യം ചെയ്തപ്പോള്‍ സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Related News