Loading ...

Home Gulf

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇന്‍ഡോര്‍ ക്ലൈംബിങ് മതില്‍ തുറന്നു

അബൂദബി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇന്‍ഡോര്‍ ക്ലൈംബിങ് മതില്‍ 'ക്ലൈംബ് അബൂദബി' പൊതുജനങ്ങള്‍ക്കായി തുറന്നു. യു.എ.ഇയിലെ റോക്ക് ക്ലൈംബിങ് പ്രേമികള്‍ക്കും വിദേശരാജ്യത്തു നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും യാസ് ദ്വീപിലെ യാസ് മാളിനും ഫെരാരി വേള്‍ഡിനും ഇടയിലെ ഈ പുതിയ കായിക സൗകര്യം സാഹസിക വിനോദത്തിനുള്ള പുതിയൊരു കേന്ദ്രമാവും. മതില്‍ 43 മീറ്റര്‍ (141 അടി) ഉയരമുള്ളതാണ്. 367 ദശലക്ഷം ദിര്‍ഹമാണ്​ മുതല്‍മുടക്ക്​. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വിധമാണ്​ ഒരുക്കിയിരിക്കുന്നത്​. ​ൈഫ്ലറ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ എല്ലയൈ്​പോഴും ​ൈഫ്ലറ്റ് ചേംബറിനുള്ളില്‍ അതിഥികള്‍ക്കൊപ്പം തുടരും. മതില്‍ കയറുന്നതിന് 100 ദിര്‍ഹവും സ്‌കൈ ഡൈവിങ്ങിന് 215 ദിര്‍ഹവുമാണ് നിരക്ക്.

Related News