Loading ...

Home Music

ഈ വര്‍ഷത്തെ ജ്ഞാനപീഠം അക്കിത്തത്തിന്

ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമാണ് പുരസ്‌കാരമായ ലഭിക്കുക. 1926 മാര്‍ച്ച്‌ 18നാണ് അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ അച്യുതന്‍ നമ്ബൂതിരിയുടെ ജനനം. 43ഓളം കൃതികള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ പ്രധാന കൃതി. 2017ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ "വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം" എന്ന വരികള്‍ ഇന്നും പ്രസക്തമാണ്. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന്‌ ലഭിച്ചിട്ടുണ്ട്.

Related News