Loading ...

Home cinema

പ്രശസ്ത നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

മുംബൈ:പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാന്ദ്രയ്ക്ക് സമീപത്തെ ലീലാലതി ആശുപത്രിയിലാണ്  പുലര്‍ച്ചെ  പ്രവേശിപ്പിച്ചത്. പനിയും ചര്‍ദ്ദിയും  കൂടാതെ നിമോണിയയും ബാധിച്ചിട്ടുണ്ട്. 93കാരനായ താരത്തിന്റെ യഥാര്‍ത്ഥ പേര് മുഹമ്മദ് യൂസഫ് ഖാന്‍ എന്നാണ്. സിനിമയില്‍ വന്നതിന് ശേഷം പേര് ദിലീപ് കുമാര്‍ എന്ന് മാറ്റുകയായിരുന്നു. ആറു പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി ഹിറ്റ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മധുമതി, ദേവ്ദാസ്, മുഗള്‍ à´ˆ അസം, à´—à´‚à´— ജമുനാ, രാം ഓര്‍ ശ്യാം, കര്‍മ്മ,അന്ധാസ്, മേള എന്നീ ചിത്രങ്ങളിലെ വേഷം ശ്രദ്ദേയമായിരുന്നു. 

1994ല്‍  ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചു. 1991ല്‍ പത്മശ്രീയും കഴിഞ്ഞ വര്‍ഷം പത്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.

Related News