Loading ...

Home Gulf

ഖത്തരി ഉല്‍പന്നങ്ങളില്‍ ദേശീയ ഉല്‍പന്ന ലോഗോ; കയറ്റുമതിയില്‍ 'മെയ്ഡ് ഇന്‍ ഖത്തര്‍'

ദോ​ഹ: ദേ​ശീ​യ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി എ​ല്ലാ കാ​ര്‍ഷി​ക ഉ​ല്‍​പ​ന്ന​ങ്ങ​ളി​ലും ദേ​ശീ​യ ഉ​ല്‍​പ​ന്ന ലോ​ഗോ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നി​ര്‍ബ​ന്ധ​മാ​ക്കു​ന്നു. എ​ല്ലാ പ്രാ​ദേ​ശി​ക​നി​ര്‍മാ​താ​ക്ക​ളും ഉ​ല്‍​പാ​ദ​ക​രും സാ​ധ​ന​ങ്ങ​ളി​ല്‍ ലോ​ഗോ പ​തി​പ്പി​ക്ക​ണം. ഖ​ത്ത​റി​ല്‍ വി​ല്‍ക്കു​ന്ന പ്രാ​ദേ​ശി​ക​മാ​യി ഉ​ല്‍​പാ​ദി​പ്പി​ച്ച​തും അ​ര്‍ധ​നി​ര്‍മി​ത​വു​മാ​യ ഉ​ല്‍​പ​ന്ന​ങ്ങ​ളി​ലും ഇ​ത്​ വേ​ണം. ഉ​ല്‍​പ​ന്ന പാ​ക്കേ​ജി​ങ്ങി​​െന്‍റ ആ​ദ്യ​ക​വ​റി​ലോ ഉ​പ​യോ​ക്താ​വി​ന് വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്തോ ആ​ക​ണം ലോ​ഗോ പ​തി​പ്പി​ക്കേ​ണ്ട​ത്. ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ താ​ഴ്ഭാ​ഗ​ത്ത് ലേ​ബ​ല്‍ സ്ഥാ​പി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ലോ​ഗോ സ്​​റ്റി​ക്ക​റു​ക​ള്‍ ഷി​പ്പി​ങ്, വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ലും സ്ഥാ​പി​ക്കാം. വാ​ഹ​ന വ​ലു​പ്പ​ത്തി​ന് ആ​നു​പാ​തി​ക​മാ​യാ​ക​ണം ലോ​ഗോ ഡി​സൈ​ന്‍ ചെ​യ്യേ​ണ്ട​ത്. മാ​ര്‍ക്ക​റ്റി​ങ് ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി പ​ര​സ്യ​സാ​മ​ഗ്രി​ക​ളി​ലും ലോ​ഗോ സ്ഥാ​പി​ക്കാം. ക​യ​റ്റു​മ​തി ഉ​ല്‍​പ​ന്ന​ങ്ങ​ളി​ല്‍ ലോ​ഗോ ഉ​പ​യോ​ഗം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ത്ത​രം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ മെ​യ്ഡ് ഇ​ന്‍ ഖ​ത്ത​ര്‍ മു​ദ്രാ​വാ​ക്യ​മോ വാ​ച​ക​മോ ഉ​പ​യോ​ഗി​ക്കാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​​െന്‍റ ദേ​ശീ​യ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​കു​പ്പി​നെ സ​മീ​പി​ക്കാം. നി​ക്ഷേ​പ​ക​രെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് വേ​ഗ​ത്തി​ല്‍ എ​ത്തി​ക്കാ​നും പു​തി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ സാ​ധി​ക്കും. ഇ​ത്​ പ്രാ​ദേ​ശി​ക ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഉ​ല്‍​പാ​ദ​നം ത്വ​രി​ത​മാ​ക്കും. ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളും ഔ​ദ്യോ​ഗി​ക ലൈ​സ​ന്‍സു​ക​ളും നേ​ടി​യ നി​ര്‍മാ​താ​ക്ക​ള്‍ക്കും ഉ​ല്‍​പാ​ദ​ക​ര്‍ക്കും വി​ല്‍​പ​ന ഔ​ട്ട്​​ല​റ്റു​ക​ള്‍ക്കും ലോ​ഗോ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ട്.

Related News