Loading ...

Home cinema

മലയാളത്തിന്റെ ഹിറ്റ്‌മേക്കര്‍, നസീറിന്റെയും പൊലിഞ്ഞിട്ടു ഒരു വര്ഷം തികയുന്നു. Collected By കെ.ജെ.ജോണ്‍

മലയാള സിനിമയുടെ ഹിറ്റ്‌മേക്കര്‍. എല്ലാ അര്‍ഥത്തിലും അതായിരുന്നു ശശികുമാര്‍. അതിനപ്പുറം നിത്യഹരിതനായകനായിരുന്ന പ്രേംനസീറിന്റെ സ്ഥിരം സംവിധായകന്‍ എന്ന മേല്‍വിലാസവും അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ത്തുവായിക്കണം. നസീറിന്റെ വില്ലനായി സിനിമയില്‍ തുടങ്ങി പിന്നീട് നസീര്‍ ചിത്രങ്ങളുടെ സ്ഥിരം സംവിധായകനായുള്ള വളര്‍ച്ച. പത്തോ ഇരുപതോ അല്ല പ്രേംനസീറിനെ നായകനാക്കി 84 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ലോകസിനിമയില്‍ തന്നെ അത്യപൂര്‍വ്വ റെക്കോഡ്. കുടുംബത്തോടൊപ്പം കഴിഞ്ഞതില്‍ കൂടുതല്‍ സമയം നസീറിനൊപ്പം കഴിഞ്ഞിട്ടുണ്ട് എന്ന് ശശികുമാര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവിടെയും തീരുന്നില്ല റെക്കോഡുകളുടെ കണക്ക്. ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍. ഒരേ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രമെടുത്തതിന്റെ റെക്കോഡും അദ്ദേഹത്തിനുണ്ട്. 1977 ല്‍ 15 സിനിമയാണ് അദ്ദേഹം അണിയിച്ചൊരുക്കിയത്. 

സിനിമയെക്കുറിച്ച് ഒന്നുമറിയാതെ സിനിമയിലെത്തി എണ്ണംപറഞ്ഞ ഹിറ്റുകളുടെ പരമ്പര തീര്‍ത്തു എന്‍.വി ജോണ്‍ എന്ന വക്കച്ചന്‍. അഥവ ശശികുമാര്‍ എന്ന à´ˆ ആലപ്പുഴക്കാരന്‍. 37 കൊല്ലം മലയാളസിനിമയുടെ നെടുംതൂണായിരുന്നു അദ്ദേഹം. അമച്വര്‍ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു തുടങ്ങി. കാമറയ്ക്ക് മുന്നിലായിരുന്നു സിനിമയില്‍ തുടങ്ങിയത്. പ്രേംനസീര്‍ നായകനായ വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു തുടക്കം. à´† സിനിമയ്ക്കിടയില്‍ നസീറുമായുണ്ടായ സൗഹൃദം ശശികുമാറിന്റെ ജീവിതം മാറ്റിയെഴുതി. 'നിങ്ങള്‍ക്ക് എുതാന്‍ നല്ല വാസനയുണ്ട്. അഭിനയിക്കാനറിയാം. ചെയ്യിക്കാനും കഴിയും. ക്യാമറയ്ക്ക് പിന്നിലാണ് നിങ്ങള്‍ ശോഭിക്കുക'-നസീറിന്റെ à´ˆ വാക്കുകളാണ് ശശികുമാറിന്റെ സംവിധായകനെന്ന മാറ്റത്തിനും വളര്‍ച്ചയ്ക്കും നിദാനമായത്. എല്ലാ അര്‍ഥത്തിലും നസീറാണ് മാര്‍ഗദര്‍ശിയെന്ന് ശശികുമാര്‍ പറഞ്ഞതിന് കാരണം മറ്റൊന്നുമല്ല. ഉദയാ സ്റ്റുഡിയോയിലും മെരിലാന്‍ഡ് സ്റ്റുഡിയോയിലുമായിട്ടായിരുന്നു സഹസംവിധാനരംഗത്ത് തഴക്കവും പഴക്കവും വന്നത്. 


ആദ്യ സിനിമയ്ക്ക് ഫാക്ടിന് വേണ്ടി ഓണക്കാഴ്ച എന്ന പേരില്‍ ഡോക്യുമെന്ററി ചെയ്തു. 1960 ല്‍ ഒരാള്‍ കൂടി കള്ളനായി എന്ന എസ്.എല്‍.പുരത്തിന്റെ കഥ സിനിമയാക്കിയുള്ള തുടക്കം. പിന്നീട് ഹിറ്റുകളില്‍ നിന്ന് ഹിറ്റുകളിലേക്കുള്ള പ്രയാണമായിരുന്നു. 1964 ല്‍ നസീര്‍-ഷീല ജോഡിയുടെ കുടുംബിനി റിലീസ് ചെയ്തതോടെ തിരക്കില്‍ നിന്ന് തിരക്കിലേക്ക്. 1960 ല്‍ നസീറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ശശികുമാറും കോടാമ്പക്കത്തിന് വണ്ടികയറി. നസീറും ഷീലയും ജോഡിയായി അഭിനയിച്ച 67 സിനിമകളാണ് അദ്ദേഹം ചെയ്തത്. ഒറ്റ രാത്രികൊണ്ട് കഥയും തിരക്കഥയുമുണ്ടാക്കി അടുത്ത ദിവസം ഷൂട്ടിങ് തുടങ്ങിയ കഥയുമുണ്ട് ശശികുമാറിന്റെ ജീവിതത്തില്‍. ഒരു ശനിയാഴ്ച നസീറിന്റെ ഡേറ്റുമായെത്തിയ നിര്‍മ്മാതാവ് തിങ്കളാഴ്ച തന്നെ സിനിമയുണ്ടാക്കി ഷൂട്ടിങ് തുടങ്ങാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്ത ചിത്രമാണ് സൂപ്പര്‍ഹിറ്റായ പോസ്റ്റ്മാര്‍ട്ടം. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും പലതവണ ഓഫര്‍ വന്നിട്ടും മലയാള സിനിമ മാത്രമേ അദ്ദേഹം ചെയ്തുള്ളൂ. ആദ്യം ചെയ്ത പടത്തിന് പ്രതിഫലം 250 രൂപ. ഒടുവില്‍ ചെയ്ത ചിത്രത്തിന് കിട്ടിയത് അഞ്ച് ലക്ഷം.

ഏറ്റവും ഒടുവില്‍ ഡോളര്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. തീരത്തിനറിയുമോ തിരയുടെ വേദന എന്നൊരു ചിത്രം സംവിധാനം ചെയ്‌തെങ്കിലും നിര്‍മ്മാതാക്കള്‍ തമ്മിലുള്ള പ്രശ്‌നം കാരണം റിലീസ് ചെയ്തില്ല. അന്യഭാഷകളില്‍ വിജയം വരിച്ച ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ മലയാളത്തില്‍ അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും ശശികുമാറിന് തന്നെയാണ്. സേതുബന്ധനം(കുഴന്തയും ദൈവവും), സമ്മാനം(കല്യാണപ്പരിശ്), സിന്ധു(പുകന്ത വീട്), അഭിമാനം(ഇരുവര്‍ ഉള്ളം) തുടങ്ങി റീമേക്കുകളില്‍ ഭൂരിപക്ഷവും സൂപ്പര്‍ ഹിറ്റുകളോ ഹിറ്റുകളോ ആയിരുന്നു. അദ്ദേഹത്തിന്റെ ശരപഞ്ജരം ജയനെ ഒരു ബിംബമാക്കി മാറ്റി. ജയനെ വച്ച് കരിപുരണ്ട ജീവിതങ്ങള്‍, ഇരുമ്പഴികള്‍ തുടങ്ങി ഹിറ്റുകള്‍ പലത്. മലയാള സിനിമയെ സംബന്ധിച്ച ഒരു ചരിത്രമാണ് ശശികുമാര്‍. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു കാലഘട്ടവും അവസാനിക്കുന്നു.

  à´¨à´¸àµ€à´±à´¿à´¨àµ† എന്തിനാണ് ഞാന്‍ അടിച്ചത്? ( പഴയ ഇന്റര്‍വ്യൂവില്‍ നിന്നുംകടമെടുത്തത് )

''അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഓര്‍ക്കാപ്പുറത്ത് മുഖമടച്ച് ഒരു അടി വീണപ്പോള്‍ പതറിപ്പോയി. കണ്ണില്‍നിന്ന് പൊന്നീച്ച പാറി. പിന്നീട് എന്തുസംഭവിച്ചു എന്നൊന്നും ഓര്‍മയില്ല. നായകനും വില്ലനും തമ്മില്‍ ശരിക്കും പൊരിഞ്ഞ അടിതന്നെയായിരുന്നു. രാവിലെ പത്തുമണിക്ക് തുടങ്ങിയ ആ അടിപിടി രാത്രി ഒമ്പതുമണിവരെ നീണ്ടു. അപ്പോഴേക്കും രണ്ടുപേരും ഒരുപോലെ അവശരായിരുന്നു. ദേഹമാസകലം ചതവുകളും ചോരയൊലിക്കുന്ന മുറിവുകളും'', അദ്ദേഹം തന്റെ ആദ്യ സിനിമാഭിനയത്തെപ്പറ്റി പറഞ്ഞുതുടങ്ങി. ചെന്നൈ ട്രസ്റ്റിപുരത്തെ ഡയറക്‌ടേഴ്‌സ് കോളനിയിലെ നമ്പര്‍ 12ബി ഫ്‌ളാറ്റ്. സ്വീകരണമുറിയിലെ കസേരയില്‍ ചാരിയിരുന്നുകൊണ്ട് ഓര്‍മകളെ മലയാള സിനിമയുടെ ശാദ്വലഭൂതകാലങ്ങളില്‍ മേയാന്‍വിടുകയാണ് ശശികുമാര്‍.

നടനാകാന്‍ മോഹിച്ച് മലയാളസിനിമയിലെത്തിയ ശശികുമാറിന്റെ നിയോഗം പക്ഷേ, സംവിധായകനാകാനായിരുന്നു. സംവിധായകനാകുന്നതിനു മുമ്പ് അദ്ദേഹം കെട്ടിയാടിയ വില്ലന്‍വേഷം ഇന്നും ഒളിമങ്ങാത്ത ഓര്‍മയാണ്. ചിത്രം 'വിശപ്പിന്റെ വിളി', വര്‍ഷം 1950. ഉദയായുടെ ബാനറില്‍ കുഞ്ചാക്കോ നിര്‍മിച്ച ചിത്രം. 1952ലാണ് അത് റിലീസ് ആയത്. പിന്നീട് 'വേലക്കാരന്‍', 'തിരമാല' (രണ്ടും 1953ല്‍) എന്നീ ചിത്രങ്ങളില്‍ക്കൂടി അഭിനയിച്ചു. എന്നാല്‍ സംവിധായകനായ ശശികുമാറാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഥാനംപിടിച്ചത്. തിക്കുറിശ്ശിയുടെ ചിത്രം, നസീറിന്റെ ചിത്രം, സത്യന്റെ ചിത്രം എന്നൊക്കെ മലയാള സിനിമകള്‍ നായകന്മാരുടെ പേരുകളില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന കാലത്ത് അദ്ദേഹം താന്‍ സംവിധാനംചെയ്ത ചിത്രങ്ങളെ 'ശശികുമാര്‍ ചിത്രം' എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിച്ചു. അന്നത്തെ സിനിമാ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം ശശികുമാര്‍ എന്ന പേരിനുണ്ടായിരുന്നു. ആ പേര് ഒരു സിനിമയുടെ മിനിമം ഗ്യാരണ്ടിയായിരുന്നു. ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായി മൂന്നു പതിറ്റാണ്ടുകളോളം ശശികുമാര്‍ മലയാളസിനിമ 'ഭരിച്ചു' എന്നുതന്നെ പറയാം. ഇന്നും മലയാള സിനിമയുടെ കച്ചവടമൂല്യം നിര്‍ണയിക്കുന്നതില്‍ ശശികുമാര്‍ ആവിഷ്‌കരിച്ച സൂത്രവാക്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.

1950ല്‍ 'വിശപ്പിന്റെ വിളി'യിലെ വില്ലന്‍വേഷത്തോടെയായിരുന്നു ശശികുമാറിന്റെ സിനിമാപ്രവേശം എന്നു പറഞ്ഞുവല്ലോ. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഈ ചിത്രം നിര്‍മിച്ചിരുന്നു. ''മലയാള സിനിമയില്‍ ആദ്യത്തെ സ്റ്റണ്ട് രംഗം ചിത്രീകരിച്ചതും 'വിശപ്പിന്റെ വിളി'യിലായിരുന്നു. പ്രേംനസീര്‍ നായകനും ഞാന്‍ വില്ലനും ആയുള്ള സംഘട്ടനരംഗമായിരുന്നു അത്'', ശശികുമാര്‍ ഓര്‍ക്കുന്നു. ''അഭിനയിക്കുന്നവര്‍ക്ക് ഒരു പോറല്‍പോലും ഏല്‍ക്കാതെ സംഘട്ടനരംഗം ചിത്രീകരിക്കാന്‍ ഇന്ന് സാധിക്കും. എന്നാല്‍ അന്നത്തെ സ്ഥിതി അതല്ല.'' അതുവരെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ചിത്രങ്ങളില്‍ മാത്രമേ മലയാള പ്രേക്ഷകര്‍ സ്റ്റണ്ട് രംഗങ്ങള്‍ കണ്ടിട്ടുള്ളൂ. 'വിശപ്പിന്റെ വിളി'യിലൂടെ മലയാളസിനിമയിലും സ്റ്റണ്ട് രംഗങ്ങള്‍ ഇടം പിടിച്ചു. പിന്നീട് സ്റ്റണ്ട് രംഗങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മുഖ്യഘടകമായി.

എന്നാല്‍ 'വിശപ്പിന്റെ വിളി' തുടങ്ങിയ ചിത്രങ്ങളുടെ കാലത്ത് ഒരു സ്റ്റണ്ട് രംഗം ചിത്രീകരിക്കാന്‍ വേണ്ട സാങ്കേതികപരിജ്ഞാനം മലയാള സിനിമയയ്ക്ക് ഇല്ലായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ എന്നൊരു തസ്തിക അന്ന് കേട്ടുകേള്‍വിപോലും ഉണ്ടായിരുന്നില്ല. ശശികുമാര്‍ അക്കാലത്തെ സാങ്കേതികതയെപ്പറ്റി വിശദീകരിക്കുന്നു: ''കൈകൊണ്ട് കറക്കി പ്രവര്‍ത്തിപ്പിക്കാവുന്ന തരം ക്യാമറയാണ് അന്ന് ഉണ്ടായിരുന്നത്. ഹാരി ഫ്‌ളക്‌സ് ക്യാമറകള്‍ വിദേശരാജ്യങ്ങളിലെല്ലാം ഉണ്ടായിരുന്നുവെങ്കിലും ഇവിടെ അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളിലെല്ലാം സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിച്ചിരുന്ന രീതി വ്യത്യസ്തമായിരുന്നു. സ്റ്റണ്ട് രംഗങ്ങള്‍ 24 ഫ്രെയിമില്‍ എടുത്ത് പിന്നീടത് 16 ഫ്രെയിമിലേക്ക് ചുരുക്കുകയാണ് ചെയ്തിരുന്നത്. അതേക്കുറിച്ചൊന്നും ഇവിടെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. അതുകൊണ്ടാണ് 'വിശപ്പിന്റെ വിളി'യില്‍ ഞാനും നസീ

റും തമ്മില്‍ 'പൊരിഞ്ഞ അടി' നടന്നത്.
ഏതായാലും ദീര്‍ഘനാള്‍ ഒരു അഭിനേതാവായി തുടരാന്‍ ശശികുമാറിനെ വിധി അനുവദിച്ചില്ല.
കോടമ്പാക്കത്തെ സിനിമാജീവിതം തുടക്കത്തില്‍തന്നെ ഉപേക്ഷിച്ച് അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അച്ഛന്റെ അപ്രതീക്ഷിതമായ മരണമായിരുന്നു കാരണം. കുടുംബ ബിസിനസ്സിന്റെ ചുമതല ശശികുമാറിന് ഏറ്റെടുക്കേണ്ടിവന്നു. എങ്കിലും കലാരംഗത്തോട് പൂര്‍ണമായി വിടപറയാന്‍ അദ്ദേഹത്തിനായില്ല. അക്കാലത്ത് നാട്ടിലെ നാടകരംഗത്ത് ശശികുമാര്‍ സജീവസാന്നിധ്യമായിരുന്നു. ''ഓഫീസ് കാര്യങ്ങളെല്ലാം കഴിഞ്ഞ് രാത്രി ഞാന്‍ നാടകങ്ങളില്‍ അഭിനയിച്ചു. നാടകാഭിനയം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ മൂന്ന് നാലു മണിയാകും. രാവിലെ എഴുന്നേറ്റ് ഓഫീസില്‍ പോകും, ഇതായിരുന്നു അക്കാലത്തെ എന്റെ ദിനചര്യ'', ശശികുമാര്‍ പറയുന്നു.

ഉദയ, മെറിലാന്‍ഡ്,സ്വതന്ത്രസംവിധാനം
 

അങ്ങനെ നാടകവും ബിസിനസ്സും കൊണ്ടുള്ള ബാലന്‍സിങ് ആക്ട് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും സിനിമയില്‍ എത്തുന്നത്. അത് ആലപ്പുഴയിലെ ഉദയായിലൂടെയായിരുന്നു. എന്റെ ആദ്യത്തെ സംവിധാനക്കളരി ഉദയായിലായിരുന്നു എന്നു പറയാം. കുഞ്ചാക്കോ മുതലാളി സിനിമാനിര്‍മാണത്തില്‍ കൈപൊള്ളി ആ ബിസിനസ് അവസാനിപ്പിച്ച് നിലമ്പൂരില്‍ ഒരു എസ്റ്റേറ്റ് ഒക്കെയായി കഴിയുന്ന സമയം. അപ്പോഴാണ് ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വരുന്നത്. മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്ന ടി.വി. തോമസ് കുഞ്ചാക്കോയുടെ ഉറ്റമിത്രം. ആലപ്പുഴ സ്റ്റുഡിയോ പൂട്ടിയത് അദ്ദേഹത്തിന് ഇഷ്ടമായില്ല. സര്‍ക്കാര്‍ ചില സഹായമൊക്കെ നല്‍കാം എന്നു പറഞ്ഞ് അദ്ദേഹം കുഞ്ചാക്കോയെ വീണ്ടും ഉദയായില്‍ ചിത്രനിര്‍മാണം തുടങ്ങാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് കുഞ്ചാക്കോ 'ഉമ്മ' എന്ന സിനിമ നിര്‍മിച്ചത്. 'വിശപ്പിന്റെ വിളി'യുടെ പരിചയം എന്നെ ഉദയാ സ്റ്റുഡിയോയില്‍ എത്തിച്ചു. സംവിധായകന്‍ കുഞ്ചാക്കോ ആയിരുന്നെങ്കിലും എല്ലാ ജോലിയും ചുമതലയും എനിക്കായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ജോലിയും സംവിധാനജോലിയും എല്ലാം എന്റെ ചുമതലയില്‍. മലയാള സിനിമയിലെ ആദ്യത്തെ മുസ്‌ലിം സമുദായ കഥ.

1960ല്‍ 'ഉമ്മ' പുറത്തിറങ്ങി. ബി.എസ്. സരോജ, തിക്കുറിശ്ശി തുടങ്ങിയ താരങ്ങള്‍. ചിത്രം വന്‍ വിജയമായി. പി.ഭാസ്‌കരന്‍ രചിച്ച് ബാബുരാജ് സംഗീതം നല്‍കിയ ഗാനങ്ങള്‍ കേരളം മുഴുവന്‍ ഏറ്റുവാങ്ങി. 'കദളിവാഴക്കൈയിലിരുന്ന്...' തുടങ്ങിയ ഗാനങ്ങള്‍ ബാബുരാജിനെ അതിപ്രശസ്തനാക്കി. പതിമൂന്ന് ഗാനങ്ങളുണ്ടായിരുന്നു 'ഉമ്മ'യില്‍. പാടിയവരും മോശക്കാരല്ല. പി.ബി. ശ്രീനിവാസ്, ജിക്കി, എ.എം. രാജ, പി.ലീല തുടങ്ങിയവര്‍. ഏതായാലും 'ഉമ്മ'യിലൂടെയുള്ള കുഞ്ചാക്കോയുടെ തിരിച്ചുവരവ് ഗംഭീരമായി.

'ഉമ്മ'യുടെ വിജയത്തെത്തുടര്‍ന്ന് ഉടന്‍തന്നെ കുഞ്ചാക്കോ അടുത്ത ചിത്രത്തിന്റെ നിര്‍മാണമാരംഭിച്ചു.ഇത്തവണ ഒരു പുരാണകഥയാണ് തിരഞ്ഞെടുത്തത്-'സീത'. ആ ചിത്രത്തിന്റെ തിരക്കഥാരചനയിലും സംവിധാനത്തിലും ഞാന്‍ കാര്യമായ പങ്കുവഹിച്ചു. മാത്രമല്ല 'സീത'യില്‍ വില്ലനായ വണ്ണാന്റെ റോള്‍ അഭിനയിക്കുകയും ചെയ്തു. ഈ ചിത്രം തമിഴിലും എടുത്തിരുന്നു. അതില്‍ വണ്ണാനായി അഭിനയിച്ചത് എം.ആര്‍. രാധയായിരുന്നു. 'സീത'യില്‍ പന്ത്രണ്ട് പാട്ടുകളുണ്ടായിരുന്നു. അഭയദേവ്-ദക്ഷിണാമൂര്‍ത്തി ടീമിന്റെ ആ പാട്ടുകളും ഹിറ്റായി. 'പാട്ടുപാടിയുറക്കാം ഞാന്‍...' എന്ന ഗാനം ഇന്നും മലയാളികളുടെ നാവിന്‍തുമ്പിലുണ്ടല്ലോ. 'സീത' വന്‍ ഹിറ്റായി. കുഞ്ചാക്കോയും ഉദയാ സ്റ്റുഡിയോയും മലയാള സിനിമയുടെ അവിഭാജ്യഘടകങ്ങളായി.

'ഉമ്മ'യുടെയും 'സീത'യുടെയും വന്‍വിജയത്തെത്തുടര്‍ന്ന് ആ വര്‍ഷത്തില്‍ (1960) തന്നെ കുഞ്ചാക്കോ അടുത്ത ചിത്രവും നിര്‍മിച്ചു. എന്നാല്‍ കാര്യമായ ഒരു മുന്നൊരുക്കവും കൂടാതെ തട്ടിക്കൂട്ടിയ ഒരു കഥയുമായാണ് 'നീലി സാലി' എന്ന ആ ചിത്രം നിര്‍മിച്ചത്. ഹാസ്യരസപ്രധാനമായ ആ ചിത്രത്തിലെ നായകന്‍ ബഹദൂര്‍ ആയിരുന്നു. ചിത്രം എട്ടുനിലയില്‍ പൊട്ടി. '' എന്തിനാണ് ഇങ്ങനെ ഒരു ചിത്രം കുഞ്ചാക്കോ നിര്‍മിച്ചത് എന്ന് എനിക്ക് അന്ന് പിടികിട്ടിയില്ല. എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. പിന്നീടാണ് എനിക്ക് കാര്യം പിടികിട്ടിയത്. രണ്ട് വന്‍ ഹിറ്റുകളെത്തുടര്‍ന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ കുഞ്ചാക്കോയെ കണ്ണുവെച്ചിരുന്നു. അപ്പോള്‍ ഒരു നഷ്ടക്കണക്ക് ഉണ്ടാക്കാന്‍ വേണ്ടിയാണത്രെ 'നീലി സാലി' എടുത്തത്. വളരെ കുറഞ്ഞ ചെലവിലാണ് അത് എടുത്തത്.''

''ഇതിനിടയില്‍ ഞാന്‍ ചാക്കോച്ചനുമായി (കുഞ്ചാക്കോയെ അങ്ങനെയാണ് വിളിച്ചിരുന്നത്) ഞാന്‍ ഒന്നു ഉടക്കി. കുറച്ചുനാള്‍ ഉദയായില്‍നിന്ന് വിട്ടുനിന്നു. അങ്ങനെയിരിക്കെ ഒരുദിവസം പ്രേംനസീറും ബഹദൂറും എന്നെ വിളിച്ച് ഉടനെ തിരുവനന്തപുരത്ത് മെറിലാന്‍ഡ് സ്റ്റുഡിയോവില്‍ എത്താന്‍പറഞ്ഞു. മെറിലാന്‍ഡിന്റെ പി. സുബ്രഹ്മണ്യത്തിന് ഒരു അസിസ്റ്റന്റ് ഡയറക്ടറെ വേണം. കുറച്ചുകാലം മെറിലാന്‍ഡില്‍ ഉണ്ടായിരുന്നു. അവിടെ സംവിധാനസഹായി മാത്രംപോരാ. എല്ലാറ്റിനും ഒരു സബ്സ്റ്റിറ്റിയൂട്ട് ആകണം. പറഞ്ഞുവെച്ച നടന്മാര്‍ വന്നില്ലെങ്കില്‍ ആ ഭാഗം അഭിനയിക്കണം. കുറച്ചു നാള്‍ക്കുശേഷം ശശികുമാര്‍ മദ്രാസില്‍ എത്തി. പ്രേംനസീറുമായുള്ള അടുപ്പമാണ് അതിന് പ്രേരണയായത്. ''അക്കാലത്താണ് പി.എ.തോമസ്സിന്റെ 'ഒരാള്‍കൂടി കള്ളനായി', 'കുടുംബിനി' തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായത്. 1965ല്‍ ഞാന്‍ സംവിധായകനായുള്ള ആദ്യചിത്രം 'തൊമ്മന്റെ മക്കള്‍' പുറത്തിറങ്ങി. അതൊരു വിജയചിത്രമായിരുന്നു. സത്യനും മധുവും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു അത്. അവരുടെ അമ്മയായി കവിയൂര്‍ പൊന്നമ്മ. അച്ചന്‍ തൊമ്മനായി കൊട്ടാരക്കര ശ്രീധരന്‍ നായര്‍. കവിയൂര്‍ പൊന്നമ്മയുടെ ആദ്യത്തെ അമ്മ വേഷമായിരിക്കണം അത്. സത്യന്റെ അമ്മയായുള്ള തുടക്കം നന്നായി. ഇന്ന് മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും 'അമ്മ'യായി തുടരുന്നു.''

1965ല്‍തന്നെ 'പോര്‍ട്ടര്‍ കുഞ്ഞാലി', 'ജീവിതയാത്ര' എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. 1966ല്‍ ശശികുമാര്‍ സംവിധാനംചെയ്ത 'പെണ്‍മക്കള്‍' റിലീസ് ചെയ്തു. മലയാളത്തിലെ മുന്‍നിരനായികയായി മാറിയ ജയഭാരതിയുടെ ആദ്യ ചിത്രമായിരുന്നു അത്. ഒരുവിധം ഓടിയ ചിത്രമായിരുന്നു 'പെണ്‍മക്കള്‍.' പിന്നെ 'കൂട്ടുകാര്‍', 'കണ്മണികള്‍', 'ബാല്യകാലസഖി' തുടങ്ങിയ ചിത്രങ്ങള്‍. സംവിധായകനെന്ന നിലയില്‍ ശശികുമാറിന് തിരക്കേറുകയായിരുന്നു.

തിരച്ചുവരവിന്റെ നാളുകള്‍

'ബാല്യകാലസഖി' വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയും തിരക്കഥയുമായിരുന്നു. പക്ഷേ, സിനിമയില്‍ അത് ഒരു സാധാരണ പ്രേമകഥ മാത്രമായി. ഒട്ടും വിജയിച്ചില്ല. ശശികുമാറിന് വിഷമമായി. സിനിമയെപ്പറ്റി ശശികുമാറിനോട് ബഷീര്‍ പറഞ്ഞതിതാണ്: ''നിങ്ങളെ ഏല്പിച്ച ജോലി നിങ്ങള്‍ ചെയ്തു. അതില്‍ കൂടുതലൊന്നും ഞാന്‍ നിങ്ങളില്‍നിന്ന് പ്രതീക്ഷിച്ചിട്ടുമില്ല.'' ബഹദൂര്‍ ആയിരുന്നു ഈ ചിത്രമെടുക്കാന്‍ ശശികുമാറിനെ പ്രേരിപ്പിച്ചത്. ''എനിക്ക് ചെയ്യാന്‍പറ്റുന്ന വിധമുള്ള ഒന്നായിരുന്നില്ല അത്. മാത്രമല്ല, ബഷീറിന്റെ കഥ വായിക്കുന്ന അനുഭൂതി സിനിമയില്‍ കൊണ്ടുവരാനും പ്രയാസം'', ശശികുമാര്‍ വ്യക്തമാക്കുന്നു.

വലിയ പ്രതീക്ഷയോടെയാണ് ശശികുമാര്‍ 'കാവാലം ചുണ്ടന്‍' എന്ന ചിത്രം എടുക്കാന്‍ ഒരുങ്ങിയത്. കുട്ടിക്കാലത്ത് ശശികുമാറിന് അമ്മ ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അവ പലതും ശശികുമാറിന്റെ മനസ്സില്‍ മായാതെകിടന്നു. അങ്ങനെ അമ്മ പറഞ്ഞുതന്നെ ഒരു കഥയാണ് 'കാവാലം ചുണ്ട'ന് അടിസ്ഥാനം. പെരുന്തച്ചന്റെ കഥ ഒരു ഇന്‍സ്​പിരേഷനായിരുന്നു. ''പുതുമയുള്ള കഥയും കഥാപാത്രങ്ങളും. ഞാന്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തി. എസ്.പി. പിള്ളയുടെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍'', ശശികുമാര്‍ ഓര്‍ക്കുന്നു.

പക്ഷേ, 'കാവാലംചുണ്ടന്‍' എട്ടുനിലയില്‍ പൊട്ടി. ചിത്രത്തെപ്പറ്റി നല്ല റിവ്യൂകള്‍ ആണ് പത്രങ്ങളില്‍ വന്നത്. അതുകൊണ്ട് കാര്യമില്ലല്ലോ. ഈ പരാജയം ശശികുമാറിന് വലിയ ആഘാതമായി. അതിനുശേഷം ഒരു വര്‍ഷത്തോളം സിനിമയില്ലായിരുന്നു. നാട്ടിലേക്കു മടങ്ങുക, പഴയ ബിസിനസ്സുമായി ഒതുങ്ങിക്കൂടുക എന്ന് ചിന്തിച്ചുതുടങ്ങി. അങ്ങനെ തിരിച്ചുപോക്കിന് ഒരുങ്ങുമ്പോഴാണ് പ്രേംനസീര്‍ പിടിച്ചുനിര്‍ത്തുന്നത്. ''ആദര്‍ശങ്ങളൊക്കെ പറയാന്‍കൊള്ളാം. പക്ഷേ, ജീവിതം മറ്റൊന്നാണ്. സിനിമയെ നിങ്ങള്‍ ജീവിതമാര്‍ഗമായി കാണണം'', നസീര്‍ പറഞ്ഞു. അദ്ദേഹം ശശികുമാറിനെ അന്നത്തെ പ്രമുഖ നിര്‍മാതാവായ കെ.പി. കൊട്ടാരക്കരയുമായി പരിചയപ്പെടുത്തി. ''ജനങ്ങളെ രസിപ്പിക്കുന്ന ഒരു ചിത്രമെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിനുള്ള എല്ലാ ചേരുവകളും വേണം. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ മാതൃകയില്‍ ഒരു കഥയുണ്ടാക്കി. ചിത്രത്തിന് പുതുമയുള്ള ഒരു പേരും നല്‍കി-ലൗ ഇന്‍ കേരള.''

1968ല്‍ 'ലൗ ഇന്‍ കേരള' റിലീസ് ചെയ്തു. ആശങ്കയോടെയാണ് ശശികുമാര്‍ ഫലം കാത്തിരുന്നത്. ചിത്രം സൂപ്പര്‍ഹിറ്റ് ആയി. പക്ഷേ, പത്രങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് വന്നത്. ഒരു വിമര്‍ശകന്‍ എഴുതി: ''ഇത് സംവിധാനംചെയ്തവന്റെ തുണി പൊക്കി ആസനത്തില്‍ തെരണ്ടിവാല്‍കൊണ്ട് അടിക്കണം''. റിലീസായി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒരുദിവസം പ്രേംനസീര്‍ ശശികുമാറിനോട് ഉടനെ തന്നെ വന്നു കാണാന്‍ പറഞ്ഞു. 'ലൗ ഇന്‍ കേരള' വന്‍ ഹിറ്റാണ്. അക്കാലത്ത് ഒരു മലയാള ചിത്രത്തിന്റെ 5 പ്രിന്റുകളാണ് റിലീസ് ചെയ്യുക. ലൗ ഇന്‍ കേരളയുടെ 5 പ്രിന്റുകള്‍ കൂടി ഇറക്കാന്‍ നസീര്‍ നിര്‍ദേശിച്ചു. മലയാളത്തില്‍ ആദ്യമായി ഒരു ചിത്രത്തിന്റെ 10 പ്രിന്റുകള്‍ ഇറങ്ങുന്നത് 'ലൗ ഇന്‍ കേരള'യുടെതാണ്. പ്രേംനസീറും ഷീലയുമായിരുന്നു പ്രധാന വേഷത്തില്‍. ജോസ്​പ്രകാശിന്റെ വില്ലന്‍ വേഷം ഏറെ പുതുമകള്‍ ഉള്ളതായിരുന്നു.

വിജയകഥകള്‍ തുടരുന്നു

ഏതായാലും 'ലൗ ഇന്‍ കേരള'യുടെ വിജയത്തോടെ നിര്‍മാതാക്കള്‍ ശശികുമാറിനെ സംവിധാനച്ചുമതല ഏല്പിക്കാന്‍ പരസ്​പരം മത്സരിച്ചു. ഈ കാലയളവില്‍ ഒട്ടേറെ റീമേക്ക് ചിത്രങ്ങളും ചെയ്തു. മിക്കതും വിജയിച്ചു. പതിവുപോലെ നിരൂപകര്‍ ശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്നു.
''പത്രപ്രവര്‍ത്തകര്‍ പലരും എന്റെ സുഹൃത്തുക്കളായി. അവര്‍ വിമര്‍ശിച്ചാല്‍ ഞാന്‍ പ്രകോപിതനാവില്ല. റിവ്യൂകള്‍കൊണ്ടു മാത്രം ഒരു ചിത്രത്തെ വിലയിരുത്താനാവില്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയാണ് പ്രധാനം'' ശശികുമാര്‍ പറയുന്നു.

ഒരേസമയം ഒന്നിലധികം ചിത്രങ്ങള്‍ സംവിധാനംചെയ്യേണ്ടിവന്നു. ഒരേസമയം സമാന്തരമായി മൂന്നുചിത്രങ്ങള്‍വരെ ചിത്രീകരിച്ചിട്ടുണ്ട്. ''എല്ലാം മുന്‍കൂട്ടി പ്ലാന്‍ചെയ്യും. സ്‌ക്രിപ്ട് തയ്യാറായിരിക്കും. എല്ലാ കാര്യങ്ങള്‍ക്കും ചിട്ടയുണ്ടായാല്‍ പിന്നെ പ്രശ്‌നമില്ല'', അദ്ദേഹം വ്യക്തമാക്കുന്നു. ''ഒരുമാസം പതിമൂന്നു പടങ്ങള്‍ ചെയ്യുന്ന വീരന്‍'' എന്ന് ചില പത്രങ്ങള്‍ കളിയാക്കിയതൊന്നും ശശികുമാര്‍ ഗൗനിച്ചില്ല.
പ്രേംനസീര്‍ ആയിരുന്നു ശശികുമാറിന്റെ ശക്തി. സ്വന്തം സഹോദരനെപ്പോലെയാണ് ഇരുവരും പരസ്​പരം കരുതിയിരുന്നത്. എന്തു പ്രശ്‌നമുണ്ടായാലും നസീറിനെ സമീപിക്കാം. സിനിമാരംഗത്തെ പലര്‍ക്കും നസീര്‍ ഉദാരമായ സഹായംചെയ്തിട്ടുണ്ട്. ഒരാളോടും പിണങ്ങി സംസാരിക്കുകയില്ല. ''പാര്‍ട്ടികളിലൊക്കെ വന്നാല്‍ വെറുതെ കമ്പനിക്കു വേണ്ടി മദ്യഗ്ലാസ് കൈയിലെടുക്കും. പക്ഷേ കഴിക്കുകയില്ല. മറ്റുള്ളവര്‍ മദ്യം കഴിച്ച് ഒരുവിധം ചൂടാവാന്‍ തുടങ്ങിയാല്‍ നസീര്‍ സൂത്രത്തില്‍ സ്ഥലംവിടും'', എന്ന് ശശികുമാര്‍. ശശികുമാറിന്റെ മിക്ക ചിത്രങ്ങളിലും നായകന്‍ നസീര്‍ ആയതും യാദൃച്ഛികമല്ല. ശശികുമാറിന്റെ 82 ചിത്രങ്ങളില്‍ നസീര്‍ നായകനായിട്ടുണ്ട്. നസീര്‍ ആരോടെങ്കിലും കയര്‍ക്കുന്നതോ ആരെയെങ്കിലും ശകാരിക്കുന്നതോ ശശികുമാര്‍ കണ്ടിട്ടില്ല. ഭക്ഷണമടക്കം ഒരു കാര്യത്തിലും പിടിവാശിയില്ല. എപ്പോഴും തന്നെ സമീപിക്കുന്നവരെ സഹായിക്കാന്‍ തയ്യാര്‍. ''ഒരു സംഭവം ഓര്‍മവരുന്നു. എന്റെ 'ചൂള' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നൈയില്‍ എത്തിയതായിരുന്നു പി.ജെ. ആന്റണി. ഒരുദിവസം താമസിക്കുന്ന മുറിയില്‍ അദ്ദേഹം മരിച്ചുകിടക്കുന്നതായാണ് അറിഞ്ഞത്. ഉടനെ ഞാനവിടെ എത്തി. മൃതദേഹം നാട്ടില്‍ എത്തിക്കണം. വിമാനത്തില്‍ കൊണ്ടുപോകാന്‍ പണം വേണം. അവിടെ കൂടിയ സിനിമാപ്രവര്‍ത്തകരില്‍ നിന്നു പണം പിരിച്ചെടുക്കാന്‍ ആലോചിച്ചു. അപ്പോഴാണ് വിവരമറിഞ്ഞ് നസീര്‍ സ്ഥലത്തെത്തുന്നത്. പിരിവെടുക്കാന്‍പോകുന്ന വിവരമറിഞ്ഞ് നസീര്‍ അസ്വസ്ഥനായി. എല്ലാ ചെലവുകളും അദ്ദേഹം ഏറ്റെടുത്തു. കൃത്യസമയത്തുതന്നെ മൃതദേഹം നാട്ടിലെത്തിച്ചു.''
( കടപ്പാട് – മാതൃഭൂമി ലൈബ്രറി )

Related News