Loading ...

Home Gulf

കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് റസിഡന്‍സിയുമായി ബന്ധിപ്പിക്കുന്നു

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലഹരണ തീയ്യതി അയാളുടെ റസിഡന്‍സി വാലിഡിറ്റിയുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച്‌ പഠനം നടത്തണമെന്ന് ട്രാഫിക് അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയ്ഗ് വെഹിക്കിള്‍ ലൈസന്‍സിംഗ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. കുവൈറ്റിലെ ആറ് ഗവര്‍ണറേറ്ററുകളിലെയും ഗതാഗത വകുപ്പുകളില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് അസാമാന്യ തിരക്കാണ് അനുഭവപ്പെടാറുള്ളത് . ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ സാധുത അഞ്ച് വര്‍ഷമായിരിക്കണമെന്ന് മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥരും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സ് കാലഹരണപ്പെടുന്നതിന് മുമ്ബായി പ്രവാസികളുടെ റസിഡന്‍സി കാലഹരണപ്പെടുകയാണെങ്കില്‍ ലൈസന്‍സും ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടും.

Related News