Loading ...

Home Gulf

സൗദിയില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ കുറയുന്നു

റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയില്‍ തൊഴിലാളികള്‍ കുറയുന്നതായി കണക്കുകള്‍. മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്കാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ തുടരുന്നതിനിടയിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണവും കുറഞ്ഞു വരുന്നതായാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിനം ശരാശരി 244 സ്വദേശികള്‍ക്കു വീതം സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നതായാണ് കണക്ക്. രണ്ടര വര്‍ഷത്തിനിടെ സൗദിയില്‍ 19 ലക്ഷത്തോളം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌ക്കാരങ്ങളാണ് വലിയതോതില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായത്.

Related News