Loading ...

Home Gulf

44 മ​ത്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മാ​യി

കു​വൈ​ത്ത്​ സി​റ്റി: 44ാമ​ത്​ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മാ​യി. നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ്​ ക​ള്‍​ച്ച​ര്‍ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​ ലെ​റ്റേ​ഴ്​​സി​ ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മി​ശ്​​രി​ഫി​ലെ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫെ​യ​ര്‍ ഗ്രൗ​ണ്ടി​ലെ ഹാ​ള്‍ 5, 6, 7, 7 ബി ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​സ്​​ത​ക ​മേ​ള.30 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 500 പ്ര​സാ​ധ​ക​രു​ടെ 1,09,391 പു​സ്​​ത​ക​ങ്ങ​ള്‍ മേ​ള​യി​ലു​ണ്ടാ​വു​മെ​ന്ന്​ ഫെ​സ്​​റ്റി​വ​ല്‍ ഡ​യ​റ​ക്​​ട​ര്‍ സ​അ​ദ്​ അ​ല്‍ ഇ​നീ​സി വ്യ​ക്​​ത​മാ​ക്കി. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ര്‍ മേ​ള സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.വി​ദ​ഗ്​​ധ​രു​ടെ ആ​റ്​ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ശി​ല്‍​പ​ശാ​ല​ക​ള്‍, ഇ​ന്‍​റ​ല​ക്​​ച്വ​ല്‍ ഇൗ​വ​നി​ങ്, വി​ഷ്വ​ല്‍ ഷോ, ​ഫോ​േ​ട്ടാ​ഗ്ര​ഫി എ​ക്​​സി​ബി​ഷ​ന്‍, കാ​രി​ക്കേ​ച്ച​ര്‍ എ​ക്​​സി​ബി​ഷ​ന്‍, കു​ട്ടി​ക​ള്‍​ക്കു​ള്ള ശി​ല്‍​പ​ശാ​ല എ​ന്നി​വ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

Related News