Loading ...

Home charity

അനാഥരുടെ രക്ഷകന് പ്രൊ.യശ്വന്ത് റെഡ്ഡി പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രൊ.യശ്വന്ത് റെഡ്ഡി പുരസ്കാരം നൂറുകണക്കിന് അനാഥര്‍ക്ക് തണലേകുന്ന നവി മുംബൈയിലെ സാഗര്‍ റെഡ്ഡിയ്ക്ക് ലഭിച്ചു. ജീവിത സാഹചര്യങ്ങളോട് പടപൊരുതി സമൂഹത്തിന് മാതൃകയായി തീര്‍ന്ന വ്യക്തി ജീവിതത്തിന് ഉടമയെന്ന നിലയിലാണ് ഈ ഇരുപത്തിയോന്‍പതുകാരന് ഈ പുരസ്‌കാരം ലഭിച്ചത്. ദുരഭിമാന കൊലയെന്ന സാമൂഹിക വിപത്തില്‍ മാതാപിതാക്കള്‍ കൊലചെയ്യപ്പെട്ടതില്‍ മൂന്നു വയസ്സുള്ളപ്പോള്‍ അനാഥനായവനാണ് ഈ സാഗര്‍. ശേഷം മുത്തച്ഛന്‍റെ തണലിലായിരുന്ന സാഗര്‍ അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന്‍ അനാഥാലയത്തില്‍ എത്തിച്ചേര്‍ന്നു. പക്ഷെ സര്‍ക്കാരിന്‍റെ നിയമമനുസരിച്ച്‌ പതിനെട്ടു വയസ്സു തികഞ്ഞപ്പോള്‍ സാഗറിന് അവിടം വിടേണ്ടിവന്നു. ആരുമില്ലാതെ അലഞ്ഞ സാഗറിന് ഒരുപാട് വിഷമതകള്‍ നേരിടേണ്ടിവന്നുവെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസമെന്ന തന്‍റെ അതിയായ ആഗ്രഹം കാരണം മുംബൈയില്‍ എത്തുകയും പല ജോലികളും ചെയ്ത് പണം സമ്ബാദിക്കുകയും ഒടുവില്‍ ചെമ്ബൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടുകയും ചെയ്തു. പിന്നീട് ജോലിയും പഠനവുമായി നീങ്ങുകയും എഞ്ചിനീയറിംഗ് പാസ്സായി ലാര്‍സന്‍, ട്യൂബ്രോ എന്നിവിടങ്ങളില്‍ ജോലി നേടുകയും ചെയ്തു. ജോലിലഭിച്ചശേഷം താന്‍ വളര്‍ന്നുവന്ന അനാഥാലയത്തെക്കുറിച്ച്‌ ചിന്തിച്ച സാഗര്‍ അവിടെ പോകുകയും അവിടെയുള്ള അനാഥക്കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 2010 ല്‍ 'ഏക്ത നിരാധര്‍ സംഘ്' എന്ന പേരില്‍ എന്‍ജിഒ ആരംഭിച്ച സാഗര്‍ ഇന്ന് ആയിരത്തിയിരുനൂറോളം യുവാക്കളുടെ രക്ഷകര്‍ത്താവാണ്. 1128 ചെറുപ്പക്കാര്‍ക്ക് സ്ഥിരതയാര്‍ന്ന ജീവിതം അദ്ദേഹം പ്രാപ്തമാക്കിയിട്ടുണ്ട്. മാത്രമല്ല അറുപതോളം പെണ്‍കുട്ടികളുടെ വിവാഹവും അദ്ദേഹം നടത്തി. നിലവില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി 236 കുട്ടികളെ സാഗറിന്‍റെ സംഘടന പരിപാലിക്കുന്നുണ്ട്. നിസ്വാര്‍ത്ഥമായ സാമൂഹിക പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് നിരവധി ബഹുമതികളാണ് സാഗറിനെ തേടിയെത്തിയിട്ടുള്ളത്.

Related News