Loading ...

Home Music

ഒമാന്‍ ദേശഭക്തി ഗാനം വീണയില്‍ വായിച്ച്‌ ധന്യ രതീഷ്

മസ്കത്ത്: 'ആ ശഹബീ.....എന്ന ഒമാനി ദേശഭക്തി ഗാനം വീണയില്‍ വായിച്ച്‌ മലയാളിയായ ധന്യ കൈയടി നേടുന്നു. വീണ വായനയില്‍ ഏറെ അംഗീകാരങ്ങള്‍ ലഭിച്ച എറണാകുളം സ്വദേശിനി ധന്യ രതീഷാണ് 49ാം ദേശീയ ദിനത്തിന് തേന്‍റതായ കൈയൊപ്പ് ചാര്‍ത്തിയത്. യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഒമാനി ദേശഭക്തി ഗാനത്തി​െന്‍റ വീണവായന ഇതിനകം നിരവധി പേരാണ് കണ്ടതും നല്ല അഭിപ്രായം രേഖപ്പെടുത്തിയതും. നിരവധി സംഗീത പരിപാടികള്‍ നടത്തുകയും സ്റ്റേജ് ഷോകളില്‍ വീണ വായിക്കുകയും ചെയ്യുന്ന ധന്യ ഒമാനിലെ സംഗീത വേദികള്‍ക്കും സുപരിചിതയാണ്.കഴിഞ്ഞ എട്ട് വര്‍ഷമായി ഒമാനിലുള്ള ധന്യക്ക് വീണ വായന തപസ്യയാണ്. എട്ട് വയസുമുതല്‍ സംഗീതം പഠിക്കുന്ന കുഞ്ഞുനാള്‍ മുതല്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്കൂള്‍ പഠന കാലത്ത് യേശുദാസില്‍ നിന്ന് തൃപ്പൂണിത്തറയിലെ അഗസ്ത്യന്‍ മെേമ്മാറിയല്‍ അവാര്‍ഡ് അടക്കം അംഗീകാരങ്ങളും നേടിയിരുന്നു. സംസ്ഥാന തല സ്കൂള്‍ കലോല്‍സവത്തില്‍ പെങ്കടുത്ത് അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കലാലയ തലത്തിലും സ്റ്റേജ് പരിപാടിയിലും തിളങ്ങിയ ശേഷമാണ് ധന്യ ഒമാനിലെത്തുന്നത്. അടുത്തിടെ ആരംഭിച്ച ധന്യയുടെ യൂട്യൂബ് സംഗീത ചാനലിന് നിരവധി േശ്രാതാക്കളുണ്ട്. നാഷനല്‍ ഡിറ്റര്‍ജന്‍റ് കമ്ബനിയിലെ ഉദ്യോഗസ്ഥനായ രതീഷാണ് ഭര്‍ത്താവ്. നന്ദിനി, ദര്‍ശ് എന്നിവര്‍ മക്കളാണ്

Related News