Loading ...

Home Gulf

പ്രമേഹത്തിനെതിരേ കൂട്ടനടത്തം

ദുബായ്: പ്രമേഹരോഗ ബോധവത്കരണ സന്ദേശവുമായി ആയിരങ്ങള്‍ വെള്ളിയാഴ്ച കൂട്ടനടത്തം സംഘടിപ്പിച്ചു. ദുബായ് സബീല്‍ പാര്‍ക്കില്‍ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുപതിനായിരത്തിലേറെ പേര്‍ അണിനിരന്നു. ബീറ്റ് ഡയബറ്റിസ് വോക്ക് എന്ന പേരില്‍ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ബോധവത്‌കരണ പരിപാടിയുടെ പതിനൊന്നാം വര്‍ഷമാണിത്. ദുബായില്‍ നടക്കുന്ന ഫിറ്റ്‌നസ് ചാലഞ്ചുമായി ചേര്‍ത്തായിരുന്നു വെള്ളിയാഴ്ചത്തെ പരിപാടി. ദുബായ് സ്പോര്‍ട്‌സ് കൗണ്‍സില്‍, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ഇമിറേറ്റ്‌സ് ഡയബറ്റിസ് സൊസൈറ്റി , ദുബായ് മുനിസിപ്പാലിററി, ആര്‍.ടി.എ. എന്നിവയും പങ്കാളികളായി. രക്തത്തിലെ പഞ്ചസാര നിര്‍ണയിക്കുന്നതിനുള്ള സൗജന്യ പരിശോധനയും ഇതിന്റെ ഭാഗമായി നടന്നു.

Related News