Loading ...

Home cinema

ദര്‍ബാര്‍ ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചു

എ.ആര്‍.മുരുഗദോസ്- രജനികാന്ത്- നയന്‍താര ടീം ഒരുമിക്കുന്ന ചിത്രമാണ് 'ദര്‍ബാര്‍'. ചിത്രത്തിന്‍റെ ഡബ്ബിങ് ആരംഭിച്ചു. രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് യൂണിഫോമില്‍ നിറയെ ആയുധങ്ങളുടെ ബാക്ക്ഗ്രൗണ്ടിലുള്ള രജനീകാന്തായിരുന്നു ഫസ്റ്റ്‌ലുക്കില്‍. 'പേട്ട' എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും 'ദര്‍ബാറി'നുണ്ട്. ചന്ദ്രമുഖി, കുസേലന്‍, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി - നയന്‍താര ജോഡി ഒന്നിക്കുന്ന ചിത്രമാണിത് . ചിത്രം 2020 പൊങ്കല്‍ ദിനത്തില്‍ റിലീസ് പ്രതീക്ഷിക്കുന്നു.

Related News