Loading ...

Home Gulf

സൗദി അരാംകോ ഓഹരി വില്‍പന 17 മുതല്‍

ദമ്മാം: സൗദി അരാംകോയുടെ ഓഹരി വില്‍പനക്കു മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബാങ്കുകള്‍. അടുത്ത ഞായറാഴ്ച മുതലാണ് ഓഹരി വില്‍പന തുടങ്ങുക. ഓഹരിയുടെ ഏകദേശ മൂല്യവും അന്ന് പ്രഖ്യാപിക്കുമെന്നും അരാംകോ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ എണ്ണക്കമ്ബനിയായ സൗദി അരാംകോ നവംബര്‍ 17നാണ് ഓഹരി വില്‍പന തുടങ്ങുക. ഡിസംബര്‍ നാലു വരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിനു മാത്രമേ പ്രഖ്യാപിക്കൂ. ഓഹരി വില്‍പന സംബന്ധിച്ച രൂപരേഖ അരാംകോ പുറത്തിറക്കിയിട്ടുണ്ട്. ഒരാള്‍ കുറഞ്ഞത് പത്ത് ഓഹരികളെടുക്കണം. പരമാവധി എത്ര വേണമെങ്കിലും സ്വന്തമാക്കാം. ഡിസംബര്‍ അഞ്ചിനാണ് അരാംകോ ഓഹരിയുടെ അന്തിമ മൂല്യം പ്രഖ്യാപിക്കുക. ആദ്യം ആഭ്യന്തര വിപണിയായ തദവ്വുലിലാണ് അരാംകോ ലിസ്റ്റ് ചെയ്യുന്നത്. ആദ്യ ആറു മാസത്തേക്ക് അരാംകോയുടെ പൂജ്യം ദശാംശം അഞ്ചു ശതമാനം ഓഹരി മാത്രമാണ് വിപണിയിലെത്തുക എന്നാണ് കമ്ബനി നല്‍കുന്ന സൂചന. ഡിസംബര്‍ നാലു വരെ ഓഹരി സ്വന്തമാക്കിയവര്‍ക്ക് ഡിസംബര്‍ അഞ്ചിന് ഓഹരി മൂല്യം പ്രഖ്യാപിച്ചശേഷം കൂടുതല്‍ ഓഹരി വാങ്ങാന്‍ സാധിക്കില്ല. ആകെ വില്‍ക്കുന്ന അഞ്ചു ശതമാനം ഓഹരിയില്‍ രണ്ടു ശതമാനത്തിന്റെ മൂല്യം 30 മുതല്‍ 40 ബില്യണ്‍ വരെ എത്തുമെന്നാണ് കമ്ബനിയുടെ അവകാശവാദം.

Related News