Loading ...

Home Gulf

അനായാസം ഡ്രൈവ് ചെയ്യാവുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമത് നഗരം ദുബൈ

ദു​ബൈ: സു​ര​ക്ഷി​ത​മാ​യും സു​ഗ​മ​മാ​യും ആ​സ്വ​ദി​ച്ച്‌ വാ​ഹ​ന​മോ​ടി​ക്കാ​വു​ന്ന ലോ​ക​ത്തി​ലെ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ദു​ബൈ​ക്ക് ര​ണ്ടാം​സ്ഥാ​നം. ഫ്രാ​ന്‍​സ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന മി​സ്​​ര്‍ ഓ​ട്ടോ എ​ന്ന ക​മ്ബ​നി ന​ട​ത്തി​യ ഏ​റ്റ​വും പു​തി​യ പ​ഠ​ന​ത്തി​ലാ​ണ് ദു​ബൈ ന​ഗ​ര​ത്തി​ന് അ​ര്‍​ഹ​മാ​യ പ്രാ​ധാ​ന്യം ല​ഭി​ച്ച​ത്. അ​തോ​ടൊ​പ്പം ത​ന്നെ റോ​ഡി​െന്‍റ ഗു​ണ​മേ​ന്മ, കു​റ​ഞ്ഞ റോ​ഡ് ടാ​ക്സ്, താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ഇ​ന്ധ​ന​ച്ചെ​ല​വ്, പാ​ര്‍​ക്കി​ങ് സൗ​ക​ര്യം, അ​പ​ക​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ളി​ല്‍ ഏ​റെ അ​നു​കൂ​ല​മാ​യ മി​ക​ച്ച സ്കോ​റാ​ണ് ദു​ബൈ ന​ഗ​ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പെ​ര്‍​ത്ത്, കാ​ല്‍​ഗാ​രി, വി​യ​ന്ന, സിം​ഗ​പ്പൂ​ര്‍, ല​ണ്ട​ന്‍ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ കു​റ​ഞ്ഞ റോ​ഡ് നി​കു​തി മാ​ത്ര​മേ ദു​ബൈ​യി​ല്‍ ഇൗ​ടാ​ക്കു​ന്നു​ള്ളൂ. ലോ​ക​ത്തി​ലെ 100 പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യ ദു​ബൈ​ക്ക് 97.96 സ്കോ​റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ട്ടാ​വ (കാ​ന​ഡ), ബേ​ര്‍​ണ്‍ (സി​റ്റ്സ്വ​ര്‍​ല​ന്‍​ഡ്), എ​ല്‍ പാ​സോ (ടെ​ക്സാ​സ്), വാ​ന്‍​ക്വാ​വ​ര്‍ (കാ​ന​ഡ), ഗോ​ദ​ന്‍​ബ​ര്‍​ഗ് (സ്വീ​ഡ​ന്‍) തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് തു​ട​ര്‍​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.
റോ​ഡ് ഗ​താ​ഗ​ത​ത്തി​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന ന​ഗ​ര​ങ്ങ​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം വാ​ഹ​ന യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ലെ അ​വ​സ്ഥ​ക​ളും പ​രി​ശോ​ധി​ച്ച മി​സ്​​റ്റ​ര്‍ ഓ​ട്ടോ, മോ​ശം ഡ്രൈ​വി​ങ് സാ​ധ്യ​മാ​ക്കു​ന്ന ന​ഗ​ര​ങ്ങ​ളെ​യും പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ ന​ഗ​ര​ങ്ങ​ളാ​ണ് ഇ​തി​ലേ​റെ​യും.

Related News