Loading ...

Home Gulf

കുവൈത്ത് ജനസംഖ്യ 4.82 മില്യണ്‍ ആയി വര്‍ദ്ധിച്ചു; വിദേശികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍

കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 2019 ജുലൈ മാസത്തോടെ 4.82 മില്യണ്‍ ആയി വര്‍ദ്ധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ കണക്കുകള്‍ വിളിപ്പെടുത്തുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും വിദേശികളാണ്. വിദേശികള്‍ 3.40 മില്യനുംസ്വദേശികള്‍ 1.42 മില്യനുമാണ്. വിദേശികളില്‍ പ്രഥമ സ്ഥാനത്ത് ഇന്ത്യക്കാര്‍ത്തന്നെ. അതേസമയം, കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നടത്തിയ സര്‍വ്വേ പ്രകാരം സ്വദേശികള്‍ ടൂറിസത്തിന്റെ ഭാഗമായി ചെലവഴിക്കുന്നത് 2019 ആദ്യ പകുതിയില്‍ 31.38 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2019 ആദ്യ പകുതിയില്‍ ടൂറിസത്തിനായി സ്വദേശികള്‍ ചെലവാക്കിയത് മൊത്തം 2.818 ബില്യണ്‍ ദിനറാണ്. അതായത് ആദ്യ കോര്‍ട്ടറില്‍ 1.440 ബില്യണ്‍ ചെലവഴിച്ചപ്പോള്‍,രണ്ടാം കോര്‍ട്ടറില്‍ 1.378 ബില്യണ്‍ ദിനറാണ് ചെലവഴിച്ചത്. അതോടൊപ്പം ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് രാജ്യത്ത് വലിയ പ്രാമുഖ്യം കൈ വരിക്കാനായിട്ടില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന 82 ശതമാനം സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളില്‍ വലിയ താല്പര്യം കാണിക്കുന്നില്ല എന്നാണ് പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

Related News