Loading ...

Home Gulf

ഇനി യു.എ.ഇ.യിലും സൗദി അറേബ്യയിലും സഞ്ചരിക്കാന്‍ ഒറ്റവിസ ; പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകള്‍ !

യു.എ.ഇ : ഇനി യു.എ.ഇ.യിലും സൗദിഅറേബ്യയിലും സഞ്ചരിക്കാന്‍ ഒറ്റവിസ. ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന് മുന്നില്‍ തുറക്കുന്നത് വലിയ സാധ്യതകള്‍. അടുത്തവര്‍ഷം പദ്ധതി ആരംഭിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രാലയങ്ങള്‍ നല്‍കുന്ന സൂചന. ഇത് ഉംറ അടക്കമുള്ള മതപരമായ കര്‍മങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും ഒരുപോലെ ഗുണകരമാകും. ഇതോടെ സൗദിഅറേബ്യയില്‍ എത്തുന്നവര്‍ക്ക് യു.എ.ഇ.യിലേക്കും തിരിച്ചും ഒരേവിസയില്‍ സഞ്ചരിക്കാനാവും. സൗദിയില്‍ അടുത്തയിടെ നടപ്പാക്കിയ ടൂറിസ്റ്റ് വിസ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതുവന്നശേഷം ഒരുമാസത്തിനിടെ ഇരുപത്തിനാലായിരത്തോളം പേര്‍ സൗദി സന്ദര്‍ശിച്ചതായാണ് കണക്ക്. തൊഴിലന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും കൂടുതല്‍ എളുപ്പമാകും. സൗദിയിലേക്കുള്ള യാത്രയില്‍ വരുന്ന ഇളവുകളാണ് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. സൗദിയാത്രാ നിബന്ധനകളില്‍ വലിയ ഇളവുകളുണ്ടാകുമെന്നും സൂചനകളുണ്ട്. യാത്രാചെലവില്‍ വരുന്ന കുറവാണ് പുതിയ സംവിധാനത്തിലെ പ്രധാന ആകര്‍ഷണം. സൗദിയില്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഉംറയ്ക്ക് അവസരംനല്‍കുന്ന പുതിയ നിയമവും മലയാളികള്‍ക്ക് ഗുണകരമാണ്.

Related News