Loading ...

Home Gulf

ന്യൂനമര്‍ദം: ഒമാനില്‍ ശക്തമായ മഴക്ക് സാധ്യത

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ര്‍​ദ​ത്തിന്റെ ​ഫ​ല​മാ​യി ഒ​മാ​നി​ല്‍ ശ​നി​യാ​ഴ്​​ച മു​ത​ല്‍ ശക്തമായ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ അ​ട​ക്കം ഒ​മാന്റെ മിക്ക ​ ഭാ​ഗ​ങ്ങ​ളി​ലും ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​ക്കാ​ണ്​ സാ​ധ്യ​ത. തെ​ക്ക​ന്‍ ഇ​റാ​ന്‍ ഭാ​ഗ​ത്ത്​ സ്​​ഥി​തി​ചെ​യ്യു​ന്ന ന്യൂ​ന​മ​ര്‍ദം ശ​നി​യാ​ഴ്​​ച മു​ത​ല്‍ ഒ​മാ​നെ ബാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പൊ​തു​അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്​​ച വ​രെ മ​ഴ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മു​സ​ന്ദം ഗ​വ​ര്‍​ണ​റേ​റ്റി​ല്‍​നി​ന്ന്​ മ​ഴ ആ​രം​ഭി​ച്ച്‌​ ബു​റൈ​മി, തെ​ക്ക്​-​വ​ട​ക്ക​ന്‍ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ, മ​സ്​​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം മ​ഴ​യു​ണ്ടാ​കാ​നി​ട​യു​ണ്ട്. ഒ​മാ​ന്‍ തീ​ര​ത്ത്​ ക​ട​ല്‍ സാ​മാ​ന്യം പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും. തി​ര​മാ​ല​ക​ള്‍ ര​ണ്ടു​ മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.ക​ട​ലി​ല്‍ പോ​കു​ന്ന​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

Related News